Friday, March 13, 2026 Last Updated 27 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 23 Mar 2025 12.11 PM

തൊടുപുഴ ബിജു ജോസഫ് കൊലപാതകം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, കരാര്‍ ലംഘനം പ്രകോപനമായി,3 ദിവസത്തെ ആസൂത്രണം

thodupuzha

ഇടുക്കി; തൊടുപുഴയില്‍ ബിജു ജോസഫ് കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പണം ഇടപാടിനെ ചൊല്ലി കേസിലെ പ്രതി ജോമിന് ബിജുവിനോട് വിരോധമുണ്ടായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ചെറുപുഴയിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജോമിന് ഒരു ലക്ഷം രൂപയോളം ബിജു നല്‍കാനായി ഉണ്ടായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ 3 ദിവസത്തെ ആസൂത്രണമുണ്ടായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തുന്നു.

ബിജുവിന്റെ ഓരോ നീക്കങ്ങളും പ്രതികള്‍ നിരീക്ഷിച്ചിരുന്നു. ഈ മാസം 15നാണ് ബിജുവിനെ ലക്ഷ്യമിട്ട് എത്തിയത്.19ന് രാത്രി തട്ടിക്കൊണ്ടുപോകാന്‍ ആയിരുന്നു നീക്കം. പ്രതികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബിജു നേരത്തെ വീട്ടില്‍ മടങ്ങി എത്തി. അന്ന് രാത്രി മുഴുവന്‍ പ്രതികള്‍ ബിജുവിന്റെ വീടിന് സമീപം തങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്ക് അലാറം വെച്ച് ഉണര്‍ന്നു. ബിജുവിന്റെ സ്‌കൂട്ടറിനെ പിന്തുടര്‍ന്ന പ്രതികള്‍ വാഹനം തടഞ്ഞുനിര്‍ത്തി വലിച്ചുകയറ്റുകയായിരുന്നു. ഇന്നലെയാണ് കേറ്ററിം?ഗ് സ്ഥാപനത്തിന്റെ മാന്‍ഹോളില്‍ നിന്ന് ബിജുവിന്റെ മൃതദേഹം പൊലീസ് പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. നാളെയാണ് സംസ്‌കാര ചടങ്ങുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW