Friday, March 20, 2026 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 07.13 PM

ആറ്റിങ്ങലില്‍ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമം; പ്രതികള്‍ അറസ്റ്റില്‍

attingal, arrested

ആറ്റിങ്ങലില്‍ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കാനായി ശ്രമിച്ച യുവതിയും യുവാവും അറസ്റ്റില്‍. കൊല്ലം പുള്ളിക്കട് വടക്കുംഭാഗം സ്വദേശനി ലക്ഷ്മി, കൊല്ലം മയ്യനാട് സ്വദേശി സാലു എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത.

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തു മണിയോടെ ആറ്റിങ്ങല്‍- വെഞ്ഞാറമൂട് റോഡില്‍ അവനവഞ്ചേരി പോയിന്റ് മുക്ക് ജംഗ്ഷനില്‍ വച്ച് ആറ്റിങ്ങല്‍ സ്വദേശിയായ 54 വയസുള്ള സ്ത്രീയുടെ കഴുത്തില്‍ കിടന്ന മാല ആഡംബര കാറില്‍ എത്തി കണ്ണില്‍ മുളക് പൊടി എറിഞ്ഞ് പൊട്ടിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോയ സ്ത്രീയുടെ തൊട്ടടുത്ത് കാര്‍ നിര്‍ത്തി കാറിലിരുന്ന യുവതി ആറ്റിങ്ങല്‍ പോകുന്ന വഴി ചോദിച്ച് സൗഹൃദസംഭാഷണം നടത്തി കൈയ്യില്‍ കരുതിയിരുന്ന മുളക് പൊടി കണ്ണിലെറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല.

തുടര്‍ന്ന് ആറ്റിങ്ങല്‍ മൂന്നുമുക്കിലൂടെ കാര്‍ വേഗത്തില്‍ ഓടിച്ച് ചിറയിന്‍കീഴ് വഴി കൊല്ലത്തേക്ക് പോവുകയായിരുന്നു.വിവരം ലഭിച്ച പോലീസ് ആറ്റിങ്ങല്‍ പരിസരങ്ങളിലെ നിരവധി CCTV ദൃശ്യങ്ങള്‍ പരിശോധിച്ച് കാറുകളുടെ ഫോട്ടോകളെടുത്ത ശേഷം പരാതിക്കാരിയായ സ്ത്രീയെ കാണിക്കുകയായിരുന്നു.തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW