Saturday, March 14, 2026 Last Updated 26 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 09.04 PM

ചർച്ച വിജയം; മാർച്ച് 24,25 തിയതികളിലെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

മാര്‍ച്ച് 30- ഞായര്‍, മാര്‍ച്ച് 31- ചെറിയപെരുന്നാള്‍, ഏപ്രില്‍ ഒന്ന്- കണക്കെടുപ്പ് എന്നിവയായതിനാല്‍ ആ ദിവസങ്ങളില്‍ വീണ്ടും ബാങ്ക് അടഞ്ഞ് കിടക്കും.
uploads/news/2025/03/771103/1.gif
photo - facebook

ന്യൂഡൽഹി : മാർച്ച് 24,25 തിയതികളിൽ നടത്താനിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റി. സെൻട്രൽ ലേബർ കമ്മിഷണറുമായി യൂണിയനുകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. തൊഴിലാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് പണിമുടക്ക് മാറ്റിവയ്ക്കാമെന്നു .

ഒമ്പത് പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു)വാണ് ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. എല്ലാ തസ്തികകളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാര്‍, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിങ് നടപ്പാക്കുക, ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക, ഐഡിബിഐ ബാങ്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തുക, തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.

മാര്‍ച്ച് 22 നാലാം ശനിയും 23 ഞായറുമാണ്. 24, 25 തീയതികളില്‍ പണിമുടക്ക് നടന്നിരുന്നുവെങ്കില്‍ തുടര്‍ച്ചയായി 4 ദിവസം ബാങ്ക് അടഞ്ഞ് കിടക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. മാര്‍ച്ച് 30- ഞായര്‍, മാര്‍ച്ച് 31- ചെറിയപെരുന്നാള്‍, ഏപ്രില്‍ ഒന്ന്- കണക്കെടുപ്പ് എന്നിവയായതിനാല്‍ ആ ദിവസങ്ങളില്‍ വീണ്ടും ബാങ്ക് അടഞ്ഞ് കിടക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW