Friday, March 13, 2026 Last Updated 4 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 04.50 PM

യാക്കോബായ സഭാധ്യക്ഷനെ വാഴിക്കുന്ന ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കരുതെന്ന് ഹർജി, ഇടപെടാതെ കോടതി

ഈ മാസം 25ന് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടക്കുന്ന വാഴിക്കൽ ചടങ്ങിൽ മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തിലുളള സംഘം പങ്കെടുക്കുന്നത് തടയണമെന്നതടക്കമുള്ള ആവശ്യങ്ങളിൽ ഉന്നയിച്ചായിരുന്നു ഹർജി.
petition, jacobite church

യാക്കോബായ സഭാധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ വാഴിക്കുന്ന ചടങ്ങുകളിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി.

ഈ മാസം 25ന് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടക്കുന്ന വാഴിക്കൽ ചടങ്ങിൽ മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തിലുളള സംഘം പങ്കെടുക്കുന്നത് തടയണമെന്നതടക്കമുള്ള ആവശ്യങ്ങളിൽ ഉന്നയിച്ചായിരുന്നു ഹർജി. കേസ് പരിഗണിച്ച ഹൈക്കോടതി പ്രതിനിധി സംഘത്തെ തടയണമെന്ന ആവശ്യത്തിൽ ഇടപെടുന്നില്ലെന്ന് അറിയിച്ച് ഇടക്കാല ഉത്തരവ് പറഞ്ഞു.

വിദേശ പൗരനായ പാത്രയർക്കീസ് ബാവ, മലങ്കര സഭയിൽ കാതോലിക്കയെ വാഴിക്കുന്നതിലൂടെ സമാന്തര ഭരണത്തിനാണ് ശ്രമിക്കുന്നതെന്നും സുപ്രീംകോടതി മുൻ ഉത്തരവുകളുടെ ലംഘനമെന്നുമാണ് ഹർജിയിലെ മറ്റ് വാദങ്ങൾ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW