Thursday, March 12, 2026 Last Updated 23 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 02.33 PM

‘‘എന്റെ 126 മെലഡിയില്‍ രക്തവും വിയർപ്പും കണ്ണീരുമുണ്ട്; ഇന്ന് സമാധാനം നഷ്ടപ്പെട്ടു; അവര്‍ സഹോദരനുമായി അകറ്റി...’’കുടുംബവുമായി ബന്ധം വേര്‍പെടുത്തിയെന്ന് അമാല്‍ മാലിക്

uploads/news/2025/03/771057/Untitled-3.jpg
Amaal Mallik emotional post (Image Source: Instagram)

സംഗീതസംവിധായകൻ, ഗായകൻ, സംഗീത നിർമ്മാതാവ്, പശ്ചാത്തല സ്‌കോറർ, അവതാരകൻ, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ട ബോളിവുഡിന്റെ പ്രിയപ്പെട്ട പിന്നണി ഗായകനാണ് അമാല്‍ മാലിക്. 2008 ല്‍ തന്റെ സംഗീത സംവിധായക യാത്ര ആരംഭിച്ച അമാല്‍, റൗഡി റാത്തോഡ്, ആർ രാജ്കുമാർ, ഹീറോയിൻ, ഫാറ്റ പോസ്റ്റർ നിക്ല ഹീറോ തുടങ്ങിയ മികച്ച ചിത്രങ്ങൾക്ക് നിർമ്മാണവും സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന ഗായകനാണ് അമാല്‍.
ഇപ്പോഴിതാ മാതാപിതാക്കളുമായുള്ള ബന്ധം ഔദ്യോഗികമായി വേർപെടുത്തിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് അമാല്‍ മാലിക്. തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് മാത്രമേ ഇനി അവരുമായി ബന്ധപ്പെടുകയുള്ളുവെന്നും മാലിക് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. ഈ തീരുമാനം വൈകാരികമല്ലെന്നും മറിച്ച്‌ സഹോദരൻ അർമാൻ മാലിക്കുമായുള്ള ബന്ധം അകറ്റിയതും വഷളാക്കിയതും മാതാപിതാക്കളാണെന്നും അമാല്‍ കുറിച്ചു. സഹിച്ചുകൊണ്ടിരുന്ന വേദനയേക്കുറിച്ച്‌ മിണ്ടാനുള്ള അവസ്ഥയില്‍ താൻ എത്തിയിരിക്കുകയാണെന്നും വേണ്ടപ്പെട്ടവർക്കായി സുരക്ഷിതമായ ജീവിതം ഒരുക്കാൻ രാവും പകലും കഷ്ടപ്പെട്ടിട്ടും അവഗണനയാണ് നേരിട്ടതെന്നും അമാല്‍ കുറിപ്പില്‍ പറയുന്നു.
‘‘ഞാൻ സഹിച്ച വേദനയെക്കുറിച്ച്‌ ഇനി മിണ്ടാതിരിക്കാൻ കഴിയാത്ത ഒരു അവസ്ഥയില്‍ ഞാൻ എത്തിയിരിക്കുന്നു. വേണ്ടപ്പെട്ടവർക്ക് സുരക്ഷിതമായ ജീവിതം ഒരുക്കാനായി രാവും പകലും കഷ്ടപ്പെട്ടിട്ടും വർഷങ്ങളായി ഞാൻ എന്തൊക്കെയോ കുറവുള്ളവനാണെന്ന് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തില്‍ പുറത്തിറങ്ങിയ 126 മെലഡികളില്‍ ഓരോന്നുമുണ്ടാക്കാൻ ഞാൻ എന്റെ രക്തവും വിയർപ്പും കണ്ണീരും ചെലവഴിച്ചിട്ടുണ്ട്. പക്ഷേ ഇന്ന്, എന്റെ സമാധാനം നഷ്ടപ്പെട്ട ഘട്ടത്തിലാണ് ഞാൻ നില്‍ക്കുന്നത്. വൈകാരികമായും സാമ്പത്തികമായും ഞാൻ തളർന്നുപോയി. അത് മാത്രമാണ് എന്റെ ചെറിയൊരു ആശങ്ക. പക്ഷേ ഈ സംഭവങ്ങൾ കാരണം ഞാന്‍ ഒരു വിഷാദ രോഗിയാണ് എന്നതാണ്. അതെ, എന്റെ പ്രവൃത്തികൾക്ക് ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തണം, പക്ഷേ എന്റെ ആത്മാവ് തന്നെ മോഷ്ടിച്ച പ്രിയപ്പെട്ടവരുടെ പ്രവൃത്തികളാൽ എന്റെ ആത്മാഭിമാനം വേദനപ്പിച്ചു.
എന്റെ പ്രവൃത്തികള്‍ക്ക് എന്നെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും എന്നാല്‍ എന്റെ പ്രിയപ്പെട്ടവരുടെ പ്രവൃത്തികള്‍ എന്നെ ഇല്ലാതാക്കിയിട്ടുണ്ട്. ഇന്ന് വളരെ ഭാരിച്ച ഹൃദയത്തോടെ, ഈ വ്യക്തിപരമായ ബന്ധങ്ങളില്‍നിന്ന് ഞാൻ പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുന്നു. ഇനി മുതല്‍, എന്റെ കുടുംബവുമായുള്ള എന്റെ ഇടപെടലുകള്‍ കർശനമായി പ്രൊഫഷണലായിരിക്കും. ഇത് കോപത്തില്‍ എടുത്ത തീരുമാനമല്ല, മറിച്ച്‌ എന്റെ ജീവിതം സുഖപ്പെടുത്താനും വീണ്ടെടുക്കാനുമുള്ള ആവശ്യകതയില്‍ നിന്നുണ്ടായതാണ്. സത്യസന്ധതയോടും ശക്തിയോടുംകൂടി എന്റെ ജീവിതം ഓരോന്നായി കെട്ടിപ്പടുക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്...’’ മാലിക് പോസ്റ്റില്‍ കുറിച്ചു. ആദ്യം ഇൻസ്റ്റഗ്രാമില്‍ ഇക്കാര്യങ്ങള്‍ താരം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കുറച്ച്‌ സമയത്തിനുള്ളില്‍ തന്നെ ഈ പോസ്റ്റ് താരം പിൻവലിച്ചു. പിന്നീട് സ്റ്റോറിയിലാണ് അമാല്‍ മനസ്സ് തുറന്നത്.
കുടുംബാംഗങ്ങളുമായി ബന്ധം വേർപെടുത്തുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പ് പിന്നീട് അമാല്‍ സോഷ്യല്‍ മീഡിയയില്‍നിന്ന് പിൻവലിച്ചിരുന്നു. പിന്നീട്, ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സഹോദരനുമായുള്ള ബന്ധത്തേക്കുറിച്ചും അമാല്‍ അക്കാര്യം പറഞ്ഞു. തനിക്കും സഹോദരൻ അർമാൻ മാലിക്കിനുമിടയില്‍ ഒന്നും മാറാൻ പോകുന്നില്ലെന്ന് അമാല്‍ വ്യക്തമാക്കി.
എന്നാല്‍ ഈ പോസ്റ്റിനോട് പ്രതികരിച്ച അമാൽ മാലികി​ന്റെ അമ്മ ജ്യോതി മാലിക് ഇത്തരം ഒരു പോസ്റ്റ് അമാലിന്റെ സ്വതന്ത്ര്യമാണെന്നും ഇത്തരം പോസ്റ്റില്‍ മാധ്യമങ്ങള്‍ കൂടുതലായി ഇടപെടരുതെന്നും പറഞ്ഞു.


പാട്ടുകള്‍ കമ്പോസ് ചെയ്യുക മാത്രമല്ല, ബദരീനാഥ് കി ദുൽഹാനിയയിലെ ‘ആഷിക് സറണ്ടർ ഹുവാ’, നൂർ എന്ന ചിത്രത്തിലെ ഒരു ഗാനം തുടങ്ങിയ ചില ഗാനങ്ങളും അമാൽ മാലിക് ആലപിച്ചിട്ടുണ്ട്. സിംഗിൾസും രചിച്ചിട്ടുള്ള അമാല്‍, സഹോദരൻ അർമാൻ മാലിക്കിനൊപ്പം സഹകരിച്ചും സംഗീതയാത്ര തുടര്‍ന്നു. സോനു കി ടിറ്റു കി സ്വീറ്റിയിലെ സംഗീത രചനകൾക്ക് മികച്ച സംവിധായകനുള്ള ഐഫ അവാർഡ് ലഭിച്ചിട്ടുണ്ട് അമാലിന്.

Ads by Google
Friday 21 Mar 2025 02.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW