Friday, March 13, 2026 Last Updated 24 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 08.33 PM

ആശ വർക്കർമാരുടെ സമരം; കേന്ദ്രം ഓണറേറിയം വർധിപ്പിക്കുന്നത് അനുസരിച്ച് സംസ്ഥാനം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
asha workers

കേന്ദ്ര സർക്കാർ ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആശ വർക്കർമാരുടെ സമരം തീർക്കണമെന്ന് ആർജെഡി യോഗത്തില്‍ ആവശ്യപ്പെട്ടു. സമരം തീർക്കാൻ ഇടപെടൽ വേണമെന്ന് സിപിഐയും നിലപാടെടുത്തു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ആശ സമരം ഒത്തുതീര്‍പ്പാക്കാൻ സർക്കാർ നടപടി ഇല്ലാത്തതിൽ ഇടതുമുന്നണി ഘടകക്ഷികൾ ശക്തമായ എതിർപ്പാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിച്ചത്. ആശാ സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ ആർജെഡി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സിപിഐ നേതാക്കളും ആർജെഡിയെ പിന്തുണച്ചു. സമരം തീർക്കുന്നതിൽ സർക്കാരിന് പിടിവാശിയില്ലെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി മറുപടി നല്‍കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW