Saturday, March 14, 2026 Last Updated 23 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 05.30 PM

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയിച്ചത് 4,324 പേർ

uploads/news/2025/03/770837/3.gif
photo; representative image

തിരുവനന്തപുരം : 2025 ഫെബ്രുവരി 2ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ് ഫലം പ്രസിദ്ധീകരിച്ചു . ആകെ 20,719 പേര്‍ പരീക്ഷ എഴുതിയതില്‍ 4,324 പേര്‍ വിജയിച്ചു . 20.07 ആണ് വിജയ ശതമാനം. www.lbscentre.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.

സെറ്റ് സര്‍ട്ടിഫിക്കേറ്റുകള്‍ ലഭിക്കുന്നതിനുളള അപേക്ഷാഫോറം എല്‍ബിഎസ് സെന്റ്‌റിന്റെ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പൂരിപ്പിച്ച് വിവിധ രേഖകള്‍ക്കൊപ്പം ഡയറക്ടര്‍ എല്‍ബിഎസ് സെന്റെര്‍ ഫോര്‍ സയന്‍സ് ആന്റെ് ടെക്‌നോളജി , പാളയം , തിരുവനന്തപുരം -33 വിലാസത്തിൽ അയക്കണം.

സെറ്റ് സർട്ടിഫിക്കറ്റുകൾ ജൂൺ മാസം മുതൽ വിതരണം ചെയ്യും. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോറം ഏപ്രിൽ ഒന്നു മുതൽ വെബ്സെറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560311, 312, 313, www.lbscentre.kerala.gov.in, പി.എൻ.എക്സ് 1226/2025.

Ads by Google
Ads by Google
TRENDING NOW