Sunday, March 15, 2026 Last Updated 27 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Mar 2025 07.24 PM

15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കേസ് ; യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി അറസ്റ്റിൽ

മൂന്ന് വർഷം മുൻപ് വീട്ടിൽ വച്ച് ഷാൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സ്കൂളിലെ കൗൺസിലിങിലാണ് കുട്ടി വെളിപ്പെടുത്തിയത്
uploads/news/2025/03/770442/8.gif
photo - facebook

ഇടുക്കി: പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയായ വണ്ടിപ്പെരിയാ‌ർ സ്വദേശി ഷാൻ അരുവിപ്ലാക്കലാണ് അറസ്റ്റിലായത്. 15 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് പോലീസ്‌ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം.

പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്ന ഷാൻ, മൂന്ന് വർഷം മുൻപ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി. സ്കൂളിലെ കൗൺസിലിങിൽ പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും തുടർന്ന് പോലീസ്‌ കേസെടുക്കുകയുമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW