Saturday, March 14, 2026 Last Updated 10 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 15 Mar 2025 08.05 PM

അബദ്ധത്തില്‍ എലിവിഷം കഴിച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

death, child

എലിവിഷം ഉള്ളില്‍ ചെന്ന് മൂന്ന് വയസുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറയില്‍ ലിതിന്‍ -ജോമരിയ ദമ്പതികളുടെ മകള്‍ നേഹ റോസ് ആണ് മരിച്ചത്. പേസ്റ്റ് രൂപത്തിലുള്ള എലി വിഷം കുട്ടി അബദ്ധത്തില്‍ എടുത്ത് കഴിക്കുകയായിരുന്നു. ഫെബ്രുവരി 22 നായിരുന്നു സംഭവം. വിഷം ഉള്ളില്‍ ചെന്ന ഉടനെ കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. ഉടന്‍ തന്നെ കോട്ടത്തറയിലുള്ള താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിക്കുകയും ആരോഗ്യ നില ഗുരുതരമായതിനാല്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അട്ടപ്പാടിയിലേക്ക് എത്തിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW