-->
ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ടയാളെ നേരിട്ടുകാണാന്‍ ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷുകാരിയെ ഡല്‍ഹിക്കാരനായ കൂട്ടുകാരനും അയാളുടെ കൂട്ടുകാരനും ചേര്‍ന്ന് ഡല്‍ഹിയിലെ ഒരു ഹോട്ടല്‍മുറിയിലിട്ട് ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ പ്രതിയായ കൈലാഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് വസീമിനെതിരെയും യുകെ ടൂറിസ്റ്റിനെ ലൈംഗികമായി പീഡിപ്പിച്ചതിന് കേസെടുത്തു.
ഇന്ത്യയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ ടൂറിസ്റ്റിനോട് തന്നെ കാണാന്‍ ന്യൂഡല്‍ഹിയിലേക്ക് വരാന്‍ കൈലാഷ് ആവശ്യപ്പെടുകയായിരുന്നു. മഹാരാഷ്ട്രയിലും ഗോവയിലുമായി അവധിക്കാലം ആഘോഷിക്കാനായിരുന്ന ബ്രിട്ടീഷ് യുവതിയുടെ പ്ലാന്‍. മഹാരാഷ്ട്രയില്‍ എത്തിയ യുവതി അവിടെ നിന്നും കൈലാഷിനെ വിളിച്ച് തന്നോടൊപ്പം ചേരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ ആണെന്നും ഡല്‍ഹിയിലേക്ക് വരാനും കൈലാഷ് യുവതിയോട് പറഞ്ഞു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തിയ യുവതി മഹിപാല്‍പൂരിലെ ഒരു ഹോട്ടലില്‍ താമസിച്ചു.
തുടര്‍ന്ന് കൈലാഷിനെ വിളിച്ചു, അയാള്‍ തന്റെ സുഹൃത്ത് വസീമിനൊപ്പം ഹോട്ടലില്‍ എത്തുകയും രാത്രി അയാളും സുഹൃത്തും തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതായി യുവതി ആരോപിക്കുകയുമായിരുന്നു. പിറ്റേന്ന് രാവിലെ, സ്ത്രീ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പോലീസ് സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ അറിയിച്ചു. അവരാണ് കേസില്‍ യുകെ. യുവതിയെ സഹായിച്ചത്. കൈലാഷ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്. ഇംഗ്ലീഷ് സംസാരിക്കാന്‍ ബുദ്ധിമുട്ടായിരുന്ന അയാള്‍ തന്നോട് ആശയവിനിമയം നടത്താന്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ചതായും സ്ത്രീ പോലീസിനോട് പറഞ്ഞു.