Thursday, March 12, 2026 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Mar 2025 09.53 AM

സഹോദരന്റെ വിവാഹത്തില്‍ തിളങ്ങി സായ് പല്ലവി; കുരവയിട്ടും ഡാന്‍സ് ചെയ്തും താരം; വീഡിയോ

sai-pallavi-
photo-www.instagram.com/saipallavi.fc.official

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സായ് പല്ലവി. ദ്രുതഗതിയിലുള്ള നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം. വളരെ ലളിതമായ ജീവിതം നയിക്കുന്നൊരാൾ കൂടിയാണ് സായ് പല്ലവി.

സഹോദരന്റെ വിവാഹാഘോഷത്തിൽ ഡാൻസ് ചെയ്യുന്ന സായ് പല്ലവിയുടെ വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാവുന്നത്. ബന്ധുക്കൾക്കൊപ്പം പരമ്പരാഗത ശൈലിയിലുള്ള ബഡഗ നൃത്തം ചെയ്യുന്ന സായ് പല്ലവിയെ ആണ് വീഡിയോയിൽ കാണാനാവുക.

മറ്റൊരു വീഡിയോയിൽ, നാത്തൂന്റെ താലി മുറുക്കി കെട്ടി കൊടുക്കുന്ന സായ് പല്ലവിയെയും കാണാം. ബന്ധുക്കൾക്കൊപ്പം കുരവയിട്ടും കൈകൊട്ടിയും ആഘോഷത്തിനു ഓളം നൽകുന്നുണ്ട് സായി പല്ലവിയും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW