Friday, March 13, 2026 Last Updated 47 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Mar 2025 11.14 AM

നീ എന്റെ അരികിലുണ്ടെങ്കില്‍ ജീവിതം അത്രയും മനോഹരമാണ്; ഹാപ്പി ബെര്‍ത്ത് ഡേ അക്കാവേ; ആശംസകളുമായി കീര്‍ത്തി

keerthy-suresh
photo-www.instagram.com/keerthysureshofficial/

മേനക സുരേഷ് സുരേഷ് കുമാർ ദമ്പതിമാരുടെ മൂത്തമകൾ ആണ് രേവതി സുരേഷ്. താര പുത്രിയുടെ പിറന്നാൾ ദിനമായിരുന്നു ഇന്നലെ.
പിറന്നാള്‍ ദിനത്തില്‍ അമ്മ മേനക പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. പിന്നാലെ ഇപ്പോഴിതാ അനുജത്തിയും നടിയുമായ കീർത്തി പങ്കിട്ട പോസ്റ്റാണ് വൈറലായി മറന്നത്. എൻ അക്കാവേ ജന്മദിനാശംസകൾ . എന്റെ ഉയർച്ച താഴ്ചകളിലൂടെ ഞാൻ പോകുമ്പോൾ ഒരു മതിലായി നിന്നതിന് വളരെ നന്ദി.

നീ എന്റെ അരികിലുണ്ടെങ്കിൽ, ജീവിതം അത്രയും മനോഹരമാണ് എന്റെ പ്രിയപ്പെട്ട സഹോദരി ഞാൻ നിന്നെ സ്നേഹിക്കുന്നു ഒരായിരം വട്ടം- കീർത്തി കുറിച്ചു. ഇരുവരും തമ്മിലുള്ള സ്നേഹബന്ധത്തെകുറിച്ച് പലപ്പോഴും കീർത്തി വാചാല ആയിട്ടുണ്ട്. ആന്റണിയുടെ കാര്യം വീട്ടിൽ കീർത്തി അവതരിപ്പിക്കുന്നതും രേവതിയുടെ സഹായത്തോടുകൂട്ടിയാണ്. കീർത്തിയുടെ സിനിമ അഭിനയത്തിന് ചേച്ചി രേവതി വഹിച്ച പങ്ക് ചെറുതൊന്നും അല്ല.

ഞാനും ചേച്ചിയും തമ്മിൽ മൂന്നു വയസ്സ് വ്യത്യാസം ആണ്. ചേച്ചി എനിക്ക് ഒരുപാട് പിന്തുണ തന്നു. ഇപ്പോഴും ചേച്ചി ആണ് എനിക്ക് എന്തിനും സപ്പോർട്ട് തരുന്നത്എന്നും കീർത്തി മുൻപ് പറഞ്ഞിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW