Sunday, March 29, 2026 Last Updated 16 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 29 Mar 2026 01.05 PM

ദുര്‍ഭരണത്തില്‍ കേരളജനതയ്ക്ക് അസംതൃപ്തി ; സംസ്ഥാനം എന്‍ഡിഎയ്ക്ക് അനുകൂലമെന്ന് പ്രധാനമന്ത്രി

State favors NDA, says PM

ന്യുഡല്‍ഹി: കേരളത്തിന്റെ പൊതുവായ മനോഭാവം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്നും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് കേരളം സന്ദര്‍ശിക്കാനിരിക്കുന്ന പ്രധാനമന്ത്രി അതിന് മുന്നോടിയായി എക്‌സിലിട്ട പോസ്റ്റിലാണ് ഇക്കാര്യമുള്ളത്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പോസ്റ്റ് വന്നത്.

തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്നുമാണ് പ്രധാനമന്ത്രി പാലക്കാട് എത്തുക. കോട്ടമൈതാനത്ത് നടക്കുന്ന എന്‍ഡിഎയുടെ കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. വൈകുന്നേരം 4 മണിയോടെ തൃശൂര്‍ കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് നഗരത്തില്‍ വിപുലമായ റോഡ് ഷോ നടക്കും. ജില്ലാ ആശുപത്രിക്ക് മുന്‍വശത്ത് നിന്ന് ആരംഭിച്ച് സ്വരാജ് റൗണ്ട് വലംവെച്ച് ബിനി ഹെറിറ്റേജിന് മുന്നില്‍ റോഡ് ഷോ സമാപിക്കും.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ പത്മജ വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പം പ്രചാരണത്തില്‍ പങ്കുചേരും.സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവുംപ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ വലയമാണ് ഒരുക്കിയിരിക്കുന്നത്.രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള ട്രയല്‍ റണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായി.

Ads by Google
Sunday 29 Mar 2026 01.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google