Sunday, March 29, 2026 Last Updated 16 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 29 Mar 2026 12.24 PM

തമിഴ്നാട്ടില്‍ പോരാട്ടം ടി.വി.കെയും ഡി.എം.കെയും തമ്മില്‍; വിജയ് പെരമ്പൂരിലും തിരുച്ചിറപ്പള്ളിയിലും മത്സരിക്കും

Vijay to contest from Perambur and Tiruchirappalli

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നീക്കവുമായി തമിഴക വെട്രി കഴകം (ടി.വി.കെ). പാര്‍ട്ടിയുശട അധ്യക്ഷനും നടനുമായ വിജയ് രണ്ടിടങ്ങളില്‍ മത്സരിക്കും. ചെന്നൈയിലെ പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് വിജയ് ജനവിധി തേടുന്നത്. ഞായറാഴ്ച നടന്ന ചടങ്ങില്‍ തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിക്കൊണ്ടാണ് വിജയ് രാഷ്ട്രീയ നയം വ്യക്തമാക്കിയത്. അഴിമതിരഹിത ഭരണവും ജനകീയ രാഷ്ട്രീയവുമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞതവണ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ 50,000 വോട്ടുകള്‍ക്ക് മുകളില്‍ നേടി വിജയം നേടിയ മണ്ഡലങ്ങളാണ് പെരമ്പൂരും തിരുച്ചിറപ്പള്ളിയും. സിറ്റിംഗ് എംഎല്‍എ യായ ഡിഎംകെയുടെ ശേഖറിനെയാണ് വിജയ് പെരമ്പൂരില്‍ മത്സരിക്കുന്നത്. ചെന്നൈയില്‍ തന്നെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമാണ് വടക്കന്‍ ചെന്നൈയിലെ പെരമ്പൂരെന്നും കന്നിവോട്ടര്‍മാര്‍ ഇത്തവണ ഈ മണ്ഡലത്തില്‍ കൂടുകയും ചെയ്തിട്ടുണ്ട്.
ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മണ്ഡലമാണ് തിരുച്ചിറപ്പള്ളി. കഴിഞ്ഞ തവണ ഡിഎംകെ സ്ഥാനാര്‍ത്ഥി വിജയിച്ച മണ്ഡലമാണ്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഭരണകക്ഷിയായ ഡി.എം.കെയും തന്റെ പാര്‍ട്ടിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അധികാരത്തില്‍ വന്നാല്‍ പൊതുപണം ദുരുപയോഗം ചെയ്യില്ലെന്നും പൂര്‍ണ്ണമായ സുതാര്യത ഉറപ്പാക്കുമെന്നും വിജയ് വാഗ്ദാനം ചെയ്തു.
വലിയ സമ്പത്തോ പാരമ്പര്യമോ ഉള്ളവരെയല്ല, മറിച്ച് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നവരെയാണ് താന്‍ സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുത്തതെന്ന് വിജയ് അവകാശപ്പെട്ടു. എം.എല്‍.എമാര്‍ വെറും ജനപ്രതിനിധികള്‍ മാത്രമല്ല, നിയമസഭയിലെ ജനങ്ങളുടെ കാവല്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.ജോസഫ് വിജയ് ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിജയ് പ്രഖ്യാപനം നടത്തിയത്.

തന്റെ പാര്‍ട്ടിയുടെ ചിഹ്നമായ 'വിസില്‍' അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി തമിഴ്നാടിന്റെ മാറ്റത്തിനായി ഒരു അവസരം നല്‍കണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയെ നേരിട്ട് ലക്ഷ്യം വെച്ചുകൊണ്ടുള്ള വിജയിയുടെ രാഷ്ട്രീയ പ്രവേശം 2026-ലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.

Ads by Google
Sunday 29 Mar 2026 12.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google