Sunday, March 29, 2026 Last Updated 11 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 29 Mar 2026 03.44 PM

ആരുടേയും ബി ടീമല്ല ബിജെപി തന്നെ യഥാര്‍ത്ഥ എ ടീം ; മാറാത്തത് ഇനി മാറും ; മത്സരിക്കുന്നത് ഭരണം പിടിക്കാന്‍

narendra modi

പാലക്കാട് : കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപി കേരളത്തിന്റെ ഗേറ്റ്‌വേ ആകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ ബിജെപി വളരുകയാണെന്നും എന്‍ഡിഎയ്ക്ക് കിട്ടുന്ന ആവേശം ഈ വിശ്വാസത്തിനുള്ള തെളിവാണെന്നും പറഞ്ഞു. കേരളത്തില്‍ ഡീലുകള്‍ പരസ്പരം പഴിചാരുന്ന സാഹചര്യം ബിജെപിയാണ് എ ടീം എന്ന സൂചനകള്‍ നല്‍കുന്നതാണെന്നും പറഞ്ഞു.

സിപിഐഎം ബിജെപിയുടെ ബി ടീമെന്ന് കോണ്‍ഗ്രസും കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമെന്ന് സിപിഎമ്മും ഈ തെരഞ്ഞെടുപ്പില്‍ ആരോപിക്കുന്നു. ബിജെപിയുമായി സഖ്യമുണ്ടെന്നാണ് ഇരു പാര്‍ട്ടികളും പറയുന്നത്. അപ്പോള്‍ ഇവിടെ ബിജെപിയാണ് ഏക ടീമെന്നാണ് ഇത് നല്‍കുന്ന സൂചന. കേരളത്തില്‍ ടീം എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്നും പറഞ്ഞു.

പതിറ്റാണ്ടുകളായി എല്‍ഡിഎഫും യുഡിഎഫും കേരളത്തെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതില്‍ കേരളം കുടുങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ കേരളം ഇനി മാറുമെന്നും ഇനി വളരുമെന്നും എന്‍ഡിഎ സര്‍ക്കാര്‍ കേരത്തില്‍ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു. കേരളത്തില്‍ ഒന്നോ രണ്ടോ സീറ്റ് ജയിക്കാനല്ല ഭരണം പിടിക്കാനാണെന്നും പാലക്കാടിനെ വ്യാവസായിക നഗരമാക്കി മാറ്റുമെന്നും പറഞ്ഞു.

കോണ്‍ഗ്രസിനെയും ഇടതുസര്‍ക്കാരിനെയും പ്രസംഗത്തില്‍ ശക്തമായി വിമര്‍ശിച്ചു. യുപിഎ സര്‍ക്കാരിന്റെ സമയത്ത് കിട്ടിയതിനേക്കാള്‍ കുടുതല്‍ പദ്ധതി എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കി. 10 വര്‍ഷം കേരളം ഭരിച്ച ഇടതുസര്‍ക്കാര്‍ കേരളത്തിന് വേണ്ടി എന്തു ചെയ്‌തെന്നും ചോദിച്ചു. യുവാക്കാള്‍ തൊഴില്‍തേടി പുറത്തുപോകുന്നു. യുവാക്കള്‍ക്ക് പ്രേയാജനമുള്ള ഒരു കാര്യവും കേരള സര്‍ക്കാര്‍ ചെയ്തില്ല.

സ്ത്രീപീഡനക്കേസില്‍ കുടുങ്ങിയ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍മാങ്കൂട്ടത്തിന്റെ പ്രശ്‌നവും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. എന്നും സ്ത്രീസംരക്ഷണത്തിന് പ്രധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ കോണ്‍ഗ്രസിന്റെ ജനപ്രതിനിധി സ്ത്രീകളോട് മോശമായി പെരുമാറി. പാലക്കാട് രണ്ടു ജനപ്രതിനിധികളെ കോണ്‍ഗ്രസിന് പുറത്താക്കേണ്ടി വന്നു. ഇവരെ സൂക്ഷിക്കണമെന്ന് സ്്ത്രീകളോട് പറയാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും പറയുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിവിധ രാജ്യങ്ങളിലെ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും പറഞ്ഞു. ഇതിനായി വിവിധ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗമാണ് നടത്തിയത്്. പാലക്കാട് കോട്ടമൈതാനത്തായിരുന്നു എന്‍ഡിഎ യുടെ പരിപാടി.

Ads by Google
Sunday 29 Mar 2026 03.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google