Sunday, March 29, 2026 Last Updated 15 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 29 Mar 2026 11.10 AM

ജയിച്ചാല്‍ ബൂത്ത് ഭാരവാഹികള്‍ക്ക് വിദേശയാത്ര വാഗ്ദാനം ; സി.പി.ബാവ ഹാജിക്ക് എതിരെ കേസ്

bava haji

മലപ്പുറം: ജയിച്ചാല്‍ ബൂത്ത് ഭാരവാഹികള്‍ക്ക് വിദേശയാത്ര വാഗ്ദാനം ചെയ്ത ലീഗ് നേതാവിനെതിരെ കേസ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മലപ്പുറം തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്.ജോയിക്ക് വേണ്ടി വോട്ടുപിടുത്തത്തിന് പോയ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവ ഹാജിക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥിയെ മുന്നിലെത്തിക്കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് 15 ദിവസത്തെ വിദേശയാത്രയായിരുന്നു വാഗ്ദാനം. തവനൂരിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു ബാവ ഹാജിയുടെ പ്രഖ്യാപനം. ചലഞ്ച് ഏറ്റെടുത്ത് വിജയിക്കുന്നവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനത്തിനുള്ള അവസരമൊരുക്കുമെന്നായിരുന്നു പ്രഖ്യാപനം.

മുസ്‌ലിം ലീഗ് മല്‍സരിച്ചിരുന്നെങ്കില്‍ സ്ഥാനാര്‍ഥിയാകേണ്ടിയിരുന്ന ആളാണ് സി.പി.ബാവ ഹാജി. തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്.ജോയിക്ക് ലീഡ് നല്‍കുന്ന ബൂത്ത് ഭാരവാഹികള്‍ക്കാണ് വമ്പന്‍ സമ്മാനം പ്രഖ്യാപിച്ച് ബാവ ഹാജി രംഗത്തെത്തിയത്. എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ.ടി.ജലീലും മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയും തമ്മില്‍ തീപാറുന്ന പോരാട്ടമാണ് ഇക്കുറി തവനൂരില്‍.

ഇത്തവണ കാര്യമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തവനൂര്‍ നിയമസഭാമണ്ഡലെ ഏഴ് പഞ്ചായത്തുകളിലും യുഡിഎഫ് ആണ് ഭരണം പിടിച്ചത്. മണ്ഡലത്തിലെ ആകെ ലീഡ് പതിനായിരത്തിലേറെ. എന്നാല്‍ ജലീലിന്റെ പ്രതിച്ഛായയും മണ്ഡലത്തിലെ ബന്ധങ്ങളും എല്‍ഡിഎഫിന് കരുത്താകുന്നു.

Ads by Google
Sunday 29 Mar 2026 11.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google