കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്കൊപ്പം പോയത് ട്വന്റിട്വന്റിക്ക് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നെഗറ്റീവായി ബാധിച്ചിട്ടില്ലെന്നും ആ തീരുമാനം തിരിച്ചടിയല്ലെന്നും പാര്‍ട്ടിനേതാവ് സാബുജേക്കബ്. തങ്ങള്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍ ബിജെപിയെ ഏറ്റവും ഭയപ്പെടുന്നവരെന്ന് കരുതുന്ന മുസ്‌ളീം വിഭാഗത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ഉണ്ടെന്നും അഭിമുഖത്തില്‍ പറഞ്ഞു. ട്വന്റിട്വന്റി മോഡല്‍ ഇപ്പോള്‍ കേരളത്തില്‍ മുഴുവനും ചര്‍ച്ച ചെയ്യപ്പെടുകയാണ്. അതിന്റെ അലയൊലി ഇത്തവണ തിരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.
എന്‍ഡിഎയില്‍ ചേര്‍ന്നശേഷം ക്രൈസ്തവരില്‍ നിന്നുള്ള വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളതെന്നും അതേസമയം മുസ്‌ളീം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് എതിര്‍പ്പില്ലെന്നും പറഞ്ഞു. കഴിഞ്ഞ തവണ എറണാകുളം ജില്ലയില്‍ യുഡിഎഫിന്റെ തോല്‍വിക്ക് ട്വന്റിട്വന്റി കാരണമായെന്ന് പറയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. അതിന് കാരണം ട്വന്റിട്വന്റിയല്ല. യുഡിഎഫിന്റെ കഴിവുകേടും പ്രവര്‍ത്തന വൈകല്യവുമായിരുന്നു. ട്വന്റിട്വന്റി നിന്നതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തോല്‍വി സംഭവിച്ചതെന്ന് പറയുന്നത് അപഹാസ്യമായ കാര്യമാണ്. അങ്ങിനെ മറയുന്ന വോട്ടുകളാണോ അങ്ങിനെയുള്ളവരാണോ അവര്‍ക്കൊപ്പം നിന്നതെന്ന് അവര്‍ പരിശോധിക്കേണ്ടതുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഏറ്റുമാനൂരിലൂം പെരുമ്പാവൂരിലും പ്രശ്‌നമുണ്ടാകാന്‍ കാരണമായത്് അപ്രതീക്ഷിതമായിരുന്നു. അവര്‍ സജീവമായിട്ട് രംഗത്തുണ്ടത്. എസ്‌ഐആറിന്റെ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആ ഒരു തിരക്കിലും സമയക്കുറവിലും വന്ന പിഴവ് തന്നെയാണ്. മുന്‍കാലത്തേത് പോലെ സാധാരണഗതിയിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനാണ് ഇത്തവണയും ശ്രദ്ധ കൊടുത്തത്. അതുകൊണ്ടു തന്നെ പിഴവ് സംഭവിക്കുകയും ചെയ്തു.