തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ, മുന്നണികള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ വട്ടിയൂര്‍ക്കാവിലെ പോരാട്ടം പ്രവചനാതീതമാക്കിയിരിക്കുകയാണ്. മണ്ഡലത്തില്‍ ബിജെപിയും സി.പി.ഐ.എമ്മും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന യുഡഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ പ്രസ്താവനയെ വെല്ലുവിളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീലേഖ.
ബിജെപി കൗണ്‍സിലര്‍മാര്‍ പകല്‍ സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖയ്‌ക്കൊപ്പവും രാത്രി സി.പി.ഐ.എം സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തിനൊപ്പവും ആണെന്നായിരുന്നു മുരളീധരന്റെ ആരോപണം. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ ഏത് കൗണ്‍സിലറാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പേരെടുത്ത് പറയാന്‍ മുരളീധരന് ധൈര്യമുണ്ടോ എന്നായിരുന്നു ശ്രീലേഖ ഇതിന് നല്‍കിയ മറുപടി.
തോറ്റുകഴിഞ്ഞാല്‍ പറയാനുള്ള ന്യായീകരണം നേരത്തെ തന്നെ കെ. മുരളീധരന്‍ തയ്യാറാക്കിവെച്ചിരിക്കുയാണ് എന്നായിരുന്നു പരിഹാസം. തന്റെ കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടാണെന്നും അവര്‍ തനിക്ക് വോട്ട് സമാഹരിക്കുമെന്നും ശ്രീലേഖ വ്യക്തമാക്കി. മുരളീധരന്റെ ആരോപണങ്ങളോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തും പ്രതികരിച്ചു. പരാജയം ഉറപ്പിച്ച വ്യക്തിയുടെ വിലാപമെന്നായിരുന്നു പ്രതികരണം. ജനവിധി എതിരാകുമെന്ന് ബോധ്യപ്പെട്ടതിനാലാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നതെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.