തൃശ്ശൂര്‍: കുറഞ്ഞ വോട്ടുകള്‍ക്ക് വേണ്ടി രാഷ്ട്രീയമായ അധപ്പതനം കാണിക്കുന്ന ശീലം ഇടതുപക്ഷത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നാണംകെട്ട പല കൂട്ടുകെട്ടുകള്‍ക്കും പുറകെ പോയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും ശുദ്ധ അസംബന്ധം വിളിച്ചുപറയാന്‍ സതീശന് ഒരു മടിയുമില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ആര്‍എസ്എസ് സഹായത്തോടെയാണ് എല്‍ഡിഎഫ് മത്സരിച്ചതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങള്‍ക്ക്് മറുപടി നല്‍കുകയായിരുന്നു പിണറായി. രൂക്ഷമായ ഭാഷയില്‍ പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കാനും മറന്നില്ല. ഇപ്പോള്‍ എന്ത് നുണയും പറയാമെന്ന അവസ്ഥയിലാണ് പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ ആര്‍എസ്എസിന്റെ പ്രധാനലക്ഷ്യം താനായിരുന്നെന്ന കാര്യം അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
വയനാട് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നതിലാണ് കാര്യമെന്നും, പറഞ്ഞ വാക്ക് പാലിക്കാത്തവരാണ് യുഡിഎഫ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ കഴിഞ്ഞ മാസമാണ് നടന്നതെന്നും, ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. വയനാട് ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.