Monday, March 23, 2026 Last Updated 13 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Mar 2026 05.07 PM

രമേഷ് പിഷാരടി ചോദിച്ചത് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് ; അല്ലാത്തിടത്ത് മത്സരിച്ച് ജയിക്കണമായിരുന്നെന്ന് അഖില്‍മാരാര്‍

akhil marar   ramesh pisharady

തൃക്കാക്കര: പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടിയെ ലക്ഷ്യമിട്ട് നടത്തിയ പ്രതികരണത്തിനു വിശദീകരണവുമായി തൃക്കാക്കരയിലെ ട്വന്റിട്വന്റി സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍. രമേഷ് പിഷാരടിക്ക് മത്സരിക്കാന്‍ എന്ത് യോഗ്യതയാെണന്ന തന്റെ ചോദ്യം രമേഷ് പിഷാരടിയോടുള്ള വിമര്‍ശനം ആയിരുന്നില്ലെന്നും അത് മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞതാണെന്നുമായിരുന്നു പ്രതികരണം.

തൃക്കാക്കരയില്‍ മികച്ച റെസ്‌പോണ്‍സ് ആണ് കിട്ടുന്നതെന്നും തൃക്കാക്കരയില്‍ ഒരു നിശബ്ദ വിപ്ലവം നടന്നിരിക്കുമെന്നും അഖില്‍ മാരാര്‍. ഞാന്‍ പോകുന്ന ഓരോ മേഖലയില്‍ നിന്നും കിട്ടുന്ന പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണ്. രണ്ടു തരത്തിലാണ്. ജനങ്ങളെ തിരിച്ചറിയാതെ പോകുന്ന ജനപ്രതിനിധികള്‍ എന്ന ഫീല്‍ കിട്ടുന്നു. ഇന്നലെ വരെയുള്ള എംഎല്‍എ യെ കാണാന്‍ പോലും കിട്ടുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.. കഴിഞ്ഞ നാലു വര്‍ഷമായി ഇവിടെയുണ്ടായിരുന്നു എംഎല്‍എ യുടെ തിരഞ്ഞെടുപ്പ് കൂടിയായി ഇൗ തെരഞ്ഞെടുപ്പ് മാറണമെന്നും പറഞ്ഞ.

ഇത്തവണ മത്സരിക്കുന്ന താന്‍ കുടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ സിനിമയില്‍ നിന്നുള്ളവരും സീരിയലില്‍ നിന്നുള്ളവരും സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യമുണ്ടായി. ഇതിനെ വളരെ പരിഹാസത്തോടെയും ഹാസ്യരൂപേണെയും സോഷ്യല്‍മീഡിയയില്‍ പലയാള്‍ക്കാരും പരിഹസിക്കുകയുണ്ടായി. ബിഗ് ബോസ് വിജയിയായ അഖില്‍ മാരാര്‍ക്ക് മത്സരിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന ചോദ്യമാണ് ഇവര്‍ പ്രധാനമായും ഉയര്‍ത്തിയത്. അതിന് പലര്‍ക്കുമുള്ള മറുപടിയായിട്ടാണ് താന്‍ അങ്ങിനെയാണേല്‍ രമേഷ് പിഷാരടിക്ക് മത്സരിക്കാന്‍ എന്താണ് യോഗ്യതയെന്ന് ചോദ്യമുയര്‍ത്തിയാത്. ഞാന്‍ അത് ആ അര്‍ത്ഥത്തില്‍ പറഞ്ഞതാണെന്നും പ്രതികരിച്ചു.

രമേഷ് പിഷാരടി ചെയ്തത് അദ്ദേഹം ഒരു ഉറച്ച കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുമ്പോള്‍ അത് ജനത്തെ സേവിക്കാനാണോ തന്റെ ജീവിതം കൂടുതല്‍ സുരക്ഷിതമാക്കാനുള്ള തീരുമാനമാണോ എന്ന ചിന്ത ഉണ്ടാകണമെന്നാണ് താന്‍ ഉദ്ദേശിച്ചത്. തൃപ്പൂണിത്തുറയിലോ പാലക്കാട്ടോ മത്സരിപ്പിക്കണമെന്നാണ് രമേഷ് പിഷാരടിയുടെ ആവശ്യം. കഴിഞ്ഞ പത്തു വര്‍ഷമായി പിണറായി വിജയന്‍ പോലീസിന്റെ നിരവധി മര്‍ദ്ദനമേറ്റിട്ടു ജീവിതം തന്നെ ഇല്ലാതാകുന്ന സാഹചര്യത്തിലൂടെ കടന്നുപോയ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അനേകം നേതാക്കന്മാരുണ്ട്. അവര്‍ നില്‍ക്കുമ്പോഴാണ് രമേഷ് പിഷാരടിക്ക് കോണ്‍ഗ്രസ് ഉറച്ച സീറ്റ് നല്‍കിയത്.

താന്‍ മത്സരിക്കുന്ന തൃക്കാക്കര മണ്ഡലം യുഡിഎഫിന്റെ ഉറച്ച കോട്ടയാണെന്നാണ് പറയുന്നത്. എന്നാല്‍ ആ സീറ്റ് എന്‍ഡിഎയ്ക്ക് പിടിച്ചുകൊടുക്കാനാണ് താന്‍ മത്സരിക്കുന്നത്. ഉറച്ച മണ്ഡലത്തില്‍ പിഷാരടി മത്സരിക്കുകയാണ്. ഒന്നുകില്‍ തൃപ്പൂണിത്തുറ, അല്ലെങ്കില്‍ പാലക്കാട്. ഇങ്ങിെന പാര്‍ട്ടിയോട് ഡിമാന്റ് വെച്ച് തന്റെ സുരക്ഷ ഉറപ്പാക്കാനാണ് ഇവരൊെക്ക സുരക്ഷിത മണ്ഡലം തേടുന്നതെന്ന് വ്യക്തം. അല്ലാതെ ജനങ്ങളോടോ പാര്‍ട്ടിയോടോ ഉള്ള കൂറല്ലെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയായിരുന്നു. രമേഷ് പിഷാരടി ഉറച്ച ഒരു കോണ്‍ഗ്രസ് കോട്ടയില്‍ മത്സരിക്കുമ്പോള്‍ അത് അദ്ദേഹത്തിന്റെ ഏതു തരം താല്‍പ്പര്യമാണെന്ന ചോദ്യമാണ് ഉയര്‍ത്തിയത്. അതേസമയം പിഷാരടി ധര്‍മ്മടത്ത് പോയി മത്സരിച്ചാല്‍ അത് മനസ്സിലാകുമായിരുന്നെന്നും പറഞ്ഞു.

പാലക്കാട് കോണ്‍ഗ്രസ് ഉയര്‍ത്തിയ ബിജെപി സിപിഐഎം ഡീല്‍ ആരോപണം ഒരു സാധാരണ കാര്യമാണ്. ഈ ആരോപണം സിപിഐഎമ്മുകാര്‍ക്കും ഉന്നയിക്കാം അവിടെ കോണ്‍ഗ്രസ് കയ്യിലിരുന്ന സീറ്റില്‍ പിഷാരടിയെ മത്സരിപ്പിച്ച് ബിജെപിയ്ക്ക് ജയിച്ചുകയറാനുള്ള അവസരം ഒരുക്കിക്കൊടുത്തതല്ലേ എന്നും ചോദിക്കാം. ഇനി സിപിഎമ്മില്‍ ഒരു മുസ്‌ളീം സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ കോണ്‍ഗ്രസ് എന്തിനാണ് ഭയപ്പെടുന്നത്. അത് മുസ്‌ളിം സമുഹത്തെകൂടി ആക്ഷേപിക്കലല്ലേയെന്നും അഖില്‍ മാരാര്‍ ചോദിച്ചു.

രണ്ടുവര്‍ഷമെങ്കിലൂം ജഡ്ജ് ചെയ്തിട്ടുവേണം അഖില്‍ പറയുന്നതിനോട് പ്രതികരിക്കാനെന്ന രമേഷ് പിഷാരടിയുടെ പ്രതികരണത്തിനും മറുപടി നല്‍കി. എല്ലാദിവസവും നമ്മുക്ക് ഒരു കാര്യം തന്നെ പറയാനാകില്ലെന്നും മനുഷ്യര്‍ നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുമെന്നും പറഞ്ഞു.

കേരളത്തില്‍ നിലപാട് ഇല്ലാത്ത രാഷ്ട്രീയപാര്‍ട്ടി കമ്യൂണിസ്റ്റുകളാണ് അവര്‍ എന്തെല്ലാം മാറ്റിപ്പറഞ്ഞു. 1957 ല്‍ അവര്‍ അധികാരത്തില്‍ വന്നിതിന് ശേഷം എന്തെല്ലാം മാറ്റി പറഞ്ഞു. നേരത്തേ ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ആളും ആഘോഷവുമായി രാത്രിയില്‍ പോയവര്‍ ഇപ്പോള്‍ നിലപാട് തിരുത്തി. ഞാന്‍ ബിഗ്‌ബോസില്‍ മാറ്റിപ്പറഞ്ഞാലോ ബിഗ്‌ബോസില്‍ പോയാലോ പോകാതിരുന്നാലോ ആരേയൂം ബാധിക്കാന്‍ പോകുന്നില്ല. അത നിലപാടല്ല. നിങ്ങള്‍ മാറ്റിപ്പറയുന്നത് വേറൊരാളെ ദോഷകരമായി ബാധിക്കുമോ.

Ads by Google
Monday 23 Mar 2026 05.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google