തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക കത്തില്‍ ബി.ജെ.പിയുടെ സീല്‍ പതിപ്പിച്ചു എന്ന ഗൗരവകരമായ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപിയുടെ സീറ്റ് പതിച്ചത് ക്ലറിക്കല്‍ പിഴവാണെന്നും അശ്രദ്ധ മൂലം സംഭവിച്ചതാശണന്നും വിശദീകരണവുമായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഒരു ശക്തിക്കും കമ്മീഷനെ സ്വാധീനിക്കാനാകില്ലെന്നും പറഞ്ഞു.
ഈ ആരോപണങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. പഴുതടച്ച പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്നാണ് കമ്മീഷന്റെ വാദം. യഥാര്‍ത്ഥ രേഖകളില്‍ അത്തരമൊരു സീല്‍ ഇല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഈ രേഖകള്‍ ലഭ്യമാണെന്നും മുന്‍പും പല തെരഞ്ഞെടുപ്പുകളില്‍ ഇത് വിതരണം ചെയ്തിട്ടുണ്ട് എന്നും അവര്‍ അറിയിച്ചു.
ആരോപണം ഉന്നയിച്ചത് സിപിഐഎം ആണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിനൊപ്പമുള്ള കത്തിലാണ് കേരള ബി.ജെ.പിയുടെ സീല്‍ കാണപ്പെട്ടതെന്ന് സി.പി.എം ആരോപിക്കുന്നു.
2019 മാര്‍ച്ച് 19-ന് തയ്യാറാക്കിയ ഒരു കത്താണിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത് എന്ന പരിഹാസത്തോടെ സി.പി.എം തങ്ങളുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. കമ്മീഷന്‍ ബി.ജെ.പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു എന്ന വിമര്‍ശനം ദേശീയതലത്തില്‍ തന്നെ സി.പി.എം നേരത്തെ ഉയര്‍ത്തുന്നുണ്ട്. കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഈ പുതിയ തെളിവ് തങ്ങളുടെ വാദങ്ങള്‍ക്ക് കരുത്തുപകരുന്നതാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്.