Monday, March 23, 2026 Last Updated 3 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Mar 2026 04.56 PM

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

boys,case

ന്യൂഡൽഹി: 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നിർമാതാക്കളിൽ ഒരാളായ ബാബു ഷാഹിർ ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. തട്ടിപ്പ് നടന്നോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവൂവെന്ന് കോടതി നിരീക്ഷിച്ചു. ഈഘട്ടത്തിൽ എഫ്‌ഐആർ റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്ന് കേസിലെ പരാതിക്കാരന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കരുതെന്നും അവർ വാദിച്ചു. ജസ്റ്റിസ് കെ വി വിശ്വനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസിൽ പ്രതികളായ 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കളുടെ ആവശ്യം തള്ളിയത്.

ലാഭവിഹിതത്തിൽ 40 ശതമാനം നൽകാമെന്ന് പറഞ്ഞ് തന്റെ പക്കലിൽനിന്ന് 7 കോടി രൂപ തട്ടിയെന്നാണ് സിറാജ് ഹമീദിന്റെ പരാതി. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണി ആന്റണി എന്നിവർക്കെതിരേയാണ് കേസ്. നടൻ സൗബിൻ ഷാഹിറിന്റെ പിതാവാണ് ഹർജിക്കാരനായ ബാബു ഷാഹിർ.

Ads by Google
Monday 23 Mar 2026 04.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google