Monday, March 23, 2026 Last Updated 2 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Mar 2026 04.34 PM

ന്യൂയോർക്കിൽ വിമാന അപകടത്തിൽ പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

ഞായറാഴ്ച രാത്രി വൈകിയുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. എയർ കാനഡ എക്സ്പ്രസിന്റെ സിആർജെ 900 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ai india express, piolt

യാത്രാ വിമാനം ലാൻഡിംഗിനിടെ ഫയർ ഫോഴ്സ് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൈലറ്റിനും സഹപൈലറ്റിനും ദാരുണാന്ത്യം. ന്യൂയോർക്കില ലഗ്വാർഡിയ വിമാനത്താവളത്തിൽ ലാൻഡിംഗിന് ഇടയിലാണ് എയർ കാനഡ വിമാനം അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രി വൈകിയുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. എയർ കാനഡ എക്സ്പ്രസിന്റെ സിആർജെ 900 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

പൊലീസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തിരുന്ന ഫയർ ഫോഴ്സ് ട്രക്കുമായാണ് എയർ കാനഡ വിമാനം കൂട്ടിയിടിച്ചത്. അപകടത്തിൽ ട്രക്കിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവ സമയത്ത് വിമാനത്തിൽ 72 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

നാല് ക്രൂ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കോറസ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ജാസിനും വിമാനത്തിന്റെ ഉടമസ്ഥതയിൽ പങ്കാളിത്തമുണ്ട്. മണിക്കൂറിൽ 24 മീറ്റർ വേഗതയിൽ പോകുമ്പോഴാണ് വിമാനം ഫയർ ട്രക്കിൽ ഇടിക്കുന്നത്. വിമാനത്തിന്റെ മുൻഭാഗത്തിനാണ് അപകടത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചത്. സംഭവത്തിന് പിന്നാലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിമാനത്താവളം അടച്ചു.

Ads by Google
Monday 23 Mar 2026 04.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google