Monday, March 23, 2026 Last Updated 1 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Mar 2026 03.39 PM

മുസ്ലിം ലീഗ് മതേതരമാണെങ്കില്‍ താനും മതേതരവാദി ; വിവാദപരാമര്‍ശത്തില്‍ മറുപടിയുമായി ഗോപാലകൃഷ്ണന്‍

 Muslim League  BJP

ഗുരുവായൂര്‍: ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്ന വി.ഡി. സതീശനും കോണ്‍ഗ്രസും മതേതരവാദികളാണെങ്കില്‍ താനും മതേതരവാദിയാണെന്ന് ഗുരുവയൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍. ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വേണമെന്ന പ്രസംഗം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി ബി. ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നിരിക്കുന്നത്.

മുസ്ലിം ലീഗ് മതേതരമാണെങ്കില്‍ താനും മതേതരവാദിയാണെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്ന പിണറായി വിജയന്റെ എല്‍.ഡി.എഫ് മതേതരമാണെങ്കില്‍ താനും മതേതരവാദിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി വി.ഡി. സതീശന് എന്ത് ഡീല്‍ ആണുള്ളതെന്ന് വെളിപ്പെടുത്തണമെന്നും പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, പി.ഡി.പി തുടങ്ങിയ സംഘടനകളുമായി പിണറായി വിജയനും വി.ഡി. സതീശനും ഉണ്ടാക്കിയിട്ടുള്ള രഹസ്യ ധാരണകള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും പറഞ്ഞകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍.ഡി.എഫിനും പോപ്പുലര്‍ ഫ്രണ്ടിനും കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് പിണറായി വിജയനാണെന്ന ആരോപണവും ഗോപാലകൃഷ്ണന്‍ ഉന്നയിച്ചു.

Ads by Google
Monday 23 Mar 2026 03.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google