Monday, March 23, 2026 Last Updated 4 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Mar 2026 05.20 PM

പെസഹാ വ്യാഴം, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളിൽ ജെഇഇ പരീക്ഷ നടത്തുന്നത് ക്രൈസ്തവ പീഡനം: ജോസ് കെ മാണി

jose k mani
photo - facebook

കോട്ടയം : പെസഹ, ഈസ്റ്റർ ദിനത്തിൽ ജെഇഇ പരീക്ഷ നിശ്ചയിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ജോസ് കെ മാണി.നടപടി ക്രൈസ്തവ പീഡനമാണെന്നും ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവർ വിശ്വാസത്തോടെ ആചരിക്കുന്ന ദിവസങ്ങളിൽ പരീക്ഷ നടത്തുന്നത് പ്രതിഷേധാർഹമെന്നും അദ്ദേഹം പ്രതികരിച്ചു .

അതേസമയം കെഎല്‍സിഎ കോഴിക്കോട് അതിരൂപത സമിതി ശക്തമായ പ്രതിക്ഷേധമായി രംഗത്തെറങ്ങി . വിദ്യാർഥികളെ ഈ വിശുദ്ധ ദിനത്തിൽ പരീക്ഷയിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നത് ക്രൈസ്തവ സമൂഹത്തോടുള്ള അനീതിയാണ് ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പരീക്ഷ തീയതികൾ പിൻവലിച്ച് പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ–മെയിൻ രണ്ടാം സെഷന്റെ പരീക്ഷ തീയതികൾ കഴിഞ്ഞ ദിവസമാണ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചത്. പെസഹാ വ്യാഴമായ ഏപ്രിൽ 2, ദുഃഖശനി ദിവസമായ ഏപ്രിൽ 4, ഈസ്റ്റർ ദിവസമായ ഏപ്രിൽ 5 എന്നീ തീയതികളിലും പരീക്ഷ നിശ്ചയിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. 6, 8 തീയതികളില്‍ പേപ്പർ 1 (ബിഇ, ബിടെക്) പരീക്ഷയുണ്ട്. ബിആർക്, ബി പ്ലാനിങ് എന്നിവയ്ക്കുള്ള പേപ്പർ 2 ഏപ്രിൽ 7നു നടത്തും. ഏപ്രിൽ 2 മുതൽ 9 വരെ പരീക്ഷ നടക്കുമെന്നാണു റജിസ്ട്രേഷൻ ഘട്ടത്തിൽ എൻടിഎ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണു തീയതികൾ വ്യക്തമാക്കിയുള്ള സർക്കുലർ എൻടിഎ പ്രസിദ്ധീകരിച്ചത്.

Ads by Google
Monday 23 Mar 2026 05.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google