Saturday, March 21, 2026 Last Updated 17 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Mar 2026 09.26 PM

‘നമ്മള്‍ പണ്ടേ കോണ്‍വെന്റ് സ്കൂള്‍ ടീമാണ്; ഹോളി എയ്ഞ്ചൽസ് കോൺവെന്റിലെ ആ ‘നിഷ്‌കളങ്ക​നെ’കണ്ടുപിടിക്കൂ...’സ്കൂള്‍കാലത്തെ ത്രോബാക്ക് ചിത്രവുമായി വിധു പ്രതാപ്

uploads/news/2026/03/831334/Untitled-7.jpg
Vidhu prathap shares a throwback picture from his school life (Image Source: Facebook)

മലയാളത്തിലെ ശ്രദ്ധേയയായ ചലച്ചിത്ര പിന്നണിഗായകനാണ് വിധു പ്രതാപ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ നൂറിലധികം ഗാനങ്ങള്‍ വിധു ആലപിച്ചിട്ടുണ്ട്. വ്യത്യസ്തമായ ശബ്ദവും ആലാപനശൈലിയുമാണ് വിധുവിനെ മറ്റുള്ള ഗായകരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. പ്രണയഗാനങ്ങളില്‍ വിധു പ്രതാപിന്റെ ശബ്ദമെത്തുമ്പോള്‍ അതിലൊരു പ്രത്യേക മാജിക് ഫീല്‍ ഉണ്ടാകുമെന്ന് ആസ്വാദകര്‍ കേട്ടറിഞ്ഞിട്ടുള്ളതാണ്.
യൂട്യൂബ് ചാനലിലും റിയാലിറ്റി ഷോകളിലുമൊക്കെയായി സജീവമായ താരം അതിലൂടെ കോമഡി തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയില്‍ വിധു എന്ന ജഡ്ജ് ഉണ്ടെങ്കില്‍ പിന്നെ സീന്‍ പൊളിയാണെന്ന് കാഴ്ച്ചക്കാരും തിരിച്ചറിഞ്ഞതാണ്. പാട്ട് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ‘ഒരു ജാതി ജാതക’ത്തിലൂടെ വിധു തെളിയിച്ചിരുന്നു. അതു കൂടാതെ ഹൊറർ പശ്ചാത്തലമുളള ഒരു മിനി വെബ്‌സീരിസിൽ വിധു പ്രതാപും ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും അഭിനയിച്ചിരുന്നു. ​സോഷ്യല്‍ മീഡിയയിലും സജീവമാണ് ഗായകന്‍.
ഇപ്പോഴിതാ തന്റെ സ്കൂള്‍ കാലത്തെ ഒരു ത്രോബാക്ക് ചിത്രവും അതിനൊപ്പം രസകരമായ ഒരു ക്യാപ്ഷനും പങ്കിടുകയാണ് വിധു പ്രതാപ്. കോണ്‍വെന്റ് സ്കൂള്‍ യൂണിഫോമില്‍ സഹപാഠികള്‍ക്കൊപ്പം നില്‍ക്കുന്ന വിധു എന്ന ‘നിഷ്കളങ്കനെ’ കണ്ടുപിടിക്കാമോ എന്നാണ് ചി​‍ത്രം പങ്കിട്ട് താരം ആരാധക​രോട് ​ചോദിച്ചിരിക്കുന്നത്.
‘‘നമ്മളൊക്കെ പണ്ടേ ‘കോൺവെന്റ് സ്കൂൾ’ ടീം ആണ്. ഹോളി എയ്ഞ്ചൽസ് കോൺവെന്റിലെ ആ ‘നിഷ്‌കളങ്കനെ’ കണ്ടുപിടിക്കൂ...’’ എന്ന ക്യാപ്ഷനൊപ്പം (ഇത് വിധു പ്രതാപ്, ത്രോബാക്ക്, പഴയ ഓർമ്മകൾ, കോൺവെന്റ് സ്കൂൾ) എന്ന് ടാഗും ചെയ്താണ് വിധു പ്രതാപ് സ്കൂള്‍ കാലഘട്ടത്തിലെ ​ത്രോബാക്ക് ചിത്രം പങ്കിട്ടിരിക്കുന്നത്.

Ads by Google
Friday 20 Mar 2026 09.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google