Friday, March 20, 2026 Last Updated 13 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Mar 2026 07.39 PM

‘എന്റെ ശരീരത്തിന് പുറത്ത് മിടിക്കുന്ന ഹൃദയമാണ് നീ; എന്റെ മകള്‍ക്ക്, ആത്മസുഹൃത്തിന്, മനസ്സാക്ഷി സൂക്ഷിപ്പുകാരിക്ക്, പ്രതിരൂപത്തിന് ജന്മദിന ആശംസകള്‍...’ മാളവികയ്ക്ക് ജന്മദിനകുറിപ്പുമായി പാര്‍വതി ജയറാം

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരകുടുംബമാണ് ജയറാമിന്റേത്. ഇപ്പോഴിതാ മകള്‍ മാളവികയ്ക്ക് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ കുറിക്കുകയാണ് പാര്‍വ്വതി ജയറാം.
 Parvathy Jayaram, Malavika Jayaram
Parvathy Jayaram birthday wish for daughter malavika (Image Source: Instagram)

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. ജയറാമും ഭാര്യ പാര്‍വ്വതിയുടെ സിനിമയിലൂടെയും വ്യക്തിജീവിതത്തിലൂടെയും എന്നും പ്രേക്ഷകരുടെ മനസ്സിലെ മാതൃക ദമ്പതിമാരാണ്. ജയറാമിനെ വിവാഹം ചെയ്തതോടെ തീര്‍ത്തും കുടുംബിനിയായി മാറിയ പാര്‍വ്വതി, തന്റെ സമയവും ഇഷ്ടങ്ങളുമെല്ലാം മക്കള്‍ക്ക് വേണ്ടി മാറ്റിവച്ചു. അച്ഛനും അമ്മയ്ക്കും പിന്നാലെ കണ്ണന്‍ എന്ന കാളിദാസും സിനിമ തന്നെ കരിയറാക്കി.
എന്നാല്‍ ചക്കി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മകള്‍ മാളവികയാകട്ടെ വേറൊരു പ്രൊഫഷന്‍ കണ്ടെത്തി അതില്‍ തന്റെ വ്യക്തിത്വം കണ്ടെത്തി. ജയറാമും പാര്‍വ്വതിയും ആ​ഘോഷമാക്കിയായിരുന്നു ചക്കിയുടെയും നവനീതിന്റെയും വിവാഹം നടത്തിയത്.
ഇപ്പോഴിതാ ചക്കിയുടെ ജന്മദിനത്തില്‍ അമ്മയും നടിയുമായ പാർവതി ജയറാം പങ്കുവെച്ച ഹൃദയസ്പർശിയായ ആശംസാകുറിപ്പാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ചക്കിയ്ക്കൊപ്പമുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കിട്ടാണ് പാർവതി തന്റെ സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിച്ചത്. മാളവിക തനിക്ക് മകള്‍ മാത്രമല്ല, ഉറ്റസുഹൃത്തും തന്റെ തന്നെ പ്രതിരൂപവുമാണെന്ന് പാർവതി കുറിച്ചു.
‘‘എന്റെ പ്രിയപ്പെട്ട മകള്‍ക്ക് ജന്മദിനാശംസകള്‍.....എന്റെ ആത്മസുഹൃത്തിന്, എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിക്ക്, എന്റെ പ്രതിരൂപത്തിന്. എന്റെ ശരീരത്തിന് പുറത്ത് മിടിക്കുന്ന ഹൃദയമാണ് നീ, എന്റെ എക്കാലത്തെയും വലിയ കരുത്തും. നീ ഇന്ന് കാണുന്ന ഈ മികച്ച വ്യക്തിത്വമായി വളർന്നതില്‍ എനിക്കേറെ അഭിമാനമുണ്ട്. എന്നെന്നും അവസാനിക്കാത്ത സ്നേഹം...’’ എന്നാണ് പാര്‍വ്വതി കുറിച്ചിരിക്കുന്നത്. കുറിപ്പിന് താഴെ നിരവധി താരങ്ങളും ആരാധകരും താരപുത്രിക്ക് ഹൃദയത്തില്‍ ചാലിച്ച ആശംസകള്‍ നേരുന്നുണ്ട്.
സിനിമയില്‍ ഇതുവരെ മുഖം കാണിച്ചിട്ടില്ലെങ്കിലും മോഡലിംഗിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും മാളവിക സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ്. അല്‍പ്പനാളുകള്‍ക്ക് മുമ്പ് ലണ്ടനില്‍ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീത് ഗിരീഷുമായുള്ള മാളവികയുടെ വിവാഹം ആരാധകര്‍ ആഘോഷമാക്കിയതാണ്. വിവാഹശേഷമുള്ള ചക്കിയുടെ ആദ്യ ജന്മദിനത്തില്‍ പാർവതി പങ്കുവെച്ച ഈ വൈകാരികമായ കുറിപ്പില്‍ അമ്മയുടെ സ്നേഹവും പ്രാര്‍ത്ഥനകളും ആശംസകളും തെളിഞ്ഞു നില്‍ക്കുന്നു എന്നാണ് പലരും കുറിക്കുന്നത്.

Ads by Google
Friday 20 Mar 2026 07.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google