Wednesday, March 18, 2026 Last Updated 5 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Mar 2026 11.39 PM

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ പിണറായി പിണറായിയില്‍..

uploads/news/2026/03/830753/k4.jpg

കണ്ണൂര്‍: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്തെത്തി. സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിന്‌ ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ മുഖ്യമന്ത്രിക്ക്‌ കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ്‌ നല്‍കിയത്‌. വിമാനത്താവളം മുതല്‍ പിണറായി വരെ നീണ്ട റോഡ്‌ ഷോയോടെ പ്രചാരണ പരിപാടികള്‍ക്കും തുടക്കമായി.
തുടര്‍ച്ചയായ മൂന്നാം തവണയാണ്‌ പിണറായി വിജയന്‍ ധര്‍മ്മടത്തുനിന്ന്‌ ജനവിധി തേടുന്നത്‌. കഴിഞ്ഞ പത്ത്‌ വര്‍ഷത്തെ വികസനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്‌ ഇത്തവണത്തെ പ്രചാരണം. ധര്‍മ്മടത്തിന്‌ പുറമെ, തളിപ്പറമ്പ്‌, പയ്ന്നൂര്‍ മണ്ഡലങ്ങളിലും മുഖ്യമന്ത്രി നേരിട്ടെത്തി പ്രചാരണത്തിന്‌ നേതൃത്വം നല്‍കിയേക്കും. കണ്ണൂരില്‍ സി.പി.എം നേരിടുന്ന പ്രധാന വെല്ലുവിളി പാര്‍ട്ടി വിട്ട പ്രമുഖ നേതാക്കളുടെ സ്‌ഥാനാര്‍ഥിത്വമാണ്‌.
തളിപ്പറമ്പില്‍ ടി.കെ. ഗോവിന്ദന്‍ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്‌. ഇദ്ദേഹത്തിന്‌ കോണ്‍ഗ്രസ്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ധര്‍മ്മടത്ത്‌ മുഖ്യമന്ത്രിയെ നേരിടാന്‍ കോണ്‍ഗ്രസ്‌ രംഗത്തിറക്കിയിരിക്കുന്നത്‌ യുവനേതാവായ വി.പി. അബ്‌ദുല്‍ റഷീദിനെയാണ്‌.

Ads by Google
Tuesday 17 Mar 2026 11.39 PM
YOU MAY BE INTERESTED