Wednesday, March 18, 2026 Last Updated 5 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Mar 2026 11.39 PM

എം.പിമാരെ ഒഴിവാക്കി കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക; 55 പേര്‍ അങ്കത്തട്ടില്‍

uploads/news/2026/03/830750/k1.jpg

തിരുവനന്തപുരം: എം.പിമാരെ എല്ലാവരെയും ഒഴിവാക്കിയും 19 സിറ്റിങ്‌ എം.എല്‍.എമാരെ ഉള്‍പ്പെടുത്തിയും കോണ്‍ഗ്രസിന്റെ ആദ്യ സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി. 55 പേരുടെ പട്ടികയാണ്‌ ഹൈക്കമാന്‍ഡ്‌ പ്രഖ്യാപിച്ചത്‌.
കൊടുങ്ങല്ലൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷ്‌ അങ്കത്തിനിറങ്ങും. തവനൂരില്‍ മലപ്പുറം ഡി.സി.സി. പ്രസിഡന്റ്‌ വി.എസ്‌. ജോയിയും നെന്മാറയില്‍ പാലക്കാട്‌ ഡി.സി.സി. പ്രസിഡന്റ്‌ ടി. തങ്കപ്പനും സ്‌ഥാനാര്‍ഥികളാകും. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ ജനവിധി തേടും. മണലൂരില്‍ മുന്‍ എം.പി. ടി.എന്‍. പ്രതാപനാണ്‌ സ്‌ഥാനാര്‍ഥി.
വിവാദത്തില്‍ കുരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തായ സാഹചര്യത്തില്‍ പാലക്കാട്‌ സീറ്റ്‌ നിലനിര്‍ത്താന്‍ ചലച്ചിത്രതാരം രമേഷ്‌ പിഷാരടിയെയാണു കോണ്‍ഗ്രസ്‌ നിയോഗിച്ചിരിക്കുന്നത്‌. രമേഷ്‌ പിഷാരടി അപ്രതീക്ഷിത സ്‌ഥാനാര്‍ഥിയായതാണ്‌ പട്ടികയിലെ പ്രധാന സവിശേഷത. പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ്‌ കുന്നപ്പിള്ളിയെ ആദ്യ പട്ടികയില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.
സ്‌ഥാനാര്‍ഥിത്വത്തിനായി എം.പിമാരായ കെ. സുധാകരനും അടൂര്‍ പ്രകാശും രംഗത്തുണ്ടായിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ പരിഗണിച്ചിട്ടില്ല. ഇവര്‍ താത്‌പര്യം പ്രകടിപ്പിച്ച കണ്ണൂര്‍, കോന്നി സീറ്റുകളില്‍ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെയാണ്‌ ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്‌.

കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിപ്പട്ടിക

ഇരിക്കൂര്‍: അഡ്വ. സജീവ്‌ ജോസഫ്‌
ധര്‍മ്മടം: അബ്‌ദുള്‍ റഷീദ്‌
തലശേരി: കെ.പി. സാജു
പേരാവൂര്‍: അഡ്വ. സണ്ണി ജോസഫ്‌
മാനന്തവാടി: ഉഷ വിജയന്‍
സുല്‍ത്താന്‍ ബത്തേരി: ഐ.സി. ബാലകൃഷ്‌ണന്‍
കല്‍പ്പറ്റ: അഡ്വ. ടി. സിദ്ദിഖ്‌
നാദാപുരം: കെ.എം. അഭിജിത്ത്‌
കൊയിലാണ്ടി: അഡ്വ. കെ. പ്രവീണ്‍ കുമാര്‍
ബാലുശേരി: വി.ടി. സൂരജ്‌
എലത്തൂര്‍: വിദ്യ ബാലകൃഷ്‌ണന്‍
കോഴിക്കോട്‌ നോര്‍ത്ത്‌: അഡ്വ. കെ. ജയന്ത്‌
നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്ത്‌
വണ്ടൂര്‍: എ.പി. അനില്‍ കുമാര്‍
തവനൂര്‍: വി.എസ്‌. ജോയ്‌
പൊന്നാനി: നൗഷാദ്‌ അലി
തൃത്താല: വി.ടി. ബല്‍റാം
കോങ്ങാട്‌: കെ.എ. തുളസി
മലമ്പുഴ: എ. സുരേഷ്‌
പാലക്കാട്‌: രമേശ്‌ പിഷാരടി
തരൂര്‍: കെ.സി. സുബ്രഹ്‌മണ്യന്‍
ചിറ്റൂര്‍: അഡ്വ. സുമേഷ്‌ അച്ചുതന്‍
നെന്മാറ: ടി. തങ്കപ്പന്‍
ആലത്തൂര്‍: കെ.എന്‍. ഫെബിന്‍
മണലൂര്‍: ടി.എ. പ്രതാപന്‍
ഒല്ലൂര്‍: അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്‌
തൃശ്ശൂര്‍: രാജന്‍ ജെ. പല്ലന്‍
നാട്ടിക: അഡ്വ. സുനില്‍ ലാലൂര്‍
കൈപ്പമംഗലം: ടി.എം. നാസര്‍
പുതുക്കാട്‌: കെ.എം. ബാബു രാജ്‌
ചാലക്കുടി: സനീഷ്‌ കുമാര്‍ ജോസഫ്‌
കൊടുങ്ങല്ലൂര്‍: ഒ.ജെ. ജനീഷ്‌
അങ്കമാലി: റോജി എം. ജോണ്‍
ആലുവ: അന്‍വര്‍ സാദത്ത്‌
പറവൂര്‍: വി.ഡി. സതീശന്‍
എറണാകുളം: ടി.ജെ. വിനോദ്‌
തൃക്കാക്കര: ഉമ തോമസ്‌
കുന്നത്തുനാട്‌: വി.പി. സജീന്ദ്രന്‍
മൂവാറ്റുപുഴ: ഡോ. മാത്യു കുഴല്‍നാടന്‍
വൈക്കം: കെ. ബിനിമോന്‍
കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
പുതുപ്പള്ളി: ചാണ്ടി ഉമ്മന്‍
അരൂര്‍: ഷാനിമോള്‍ ഉസ്‌മാന്‍
ചേര്‍ത്തല: കെ.ആര്‍. രാജേന്ദ്ര പ്രസാദ്‌
ഹരിപ്പാട്‌: രമേശ്‌ ചെന്നിത്തല
മാവേലിക്കര: അഡ്വ. മുത്തറ രാജ്‌
കരുനാഗപ്പള്ളി: സി.ആര്‍. മഹേഷ്‌
കൊട്ടാരക്കര: അഡ്വ. പി. ഐഷ പോറ്റി
പത്തനാപുരം: ജ്യോതികുമാര്‍ ചാമക്കാല
കുണ്ടറ: പി.സി. വിഷ്‌ണുനാഥ്‌
കൊല്ലം: അഡ്വ. ബിന്ദു കൃഷ്‌ണ
ചാത്തന്നൂര്‍: സൂരജ്‌ രവി
ചിറയിന്‍കീഴ്‌: രമ്യ ഹരിദാസ്‌
വട്ടിയൂര്‍ക്കാവ്‌: കെ. മുരളീധരന്‍
കോവളം: എം. വിന്‍സെന്റ്‌

Ads by Google
Tuesday 17 Mar 2026 11.39 PM
YOU MAY BE INTERESTED