Tuesday, March 17, 2026 Last Updated 5 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Mar 2026 05.12 PM

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ; ധർമ്മടത്ത് ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം

uploads/news/2026/03/830692/7.gif
photo - facebook

മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം സ്വന്തം മണ്ഡലമായ ധർമ്മടത്ത്. മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ എത്തി. പിണറായിയിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിഎൻ ചന്ദ്രൻ, എം സുരേന്ദ്രൻ, ജില്ലാ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ണൂർ വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു.

സിപിഐഎമ്മിന് ജില്ലയിൽ വിമതഭീഷണി നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി കണ്ണൂരിലേക്ക് എത്തുന്നത്. കണ്ണൂരിലെ പാർട്ടികോട്ടയിൽ വിമതർ കാലപക്കൊടി ഉയർത്തിയിരിക്കുന്നഘട്ടത്തിലാണ് മുന്നണിയുടെ നായകൻ ഇന്ന് പ്രചരണത്തിന് ‌എത്തുന്നത്.വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുമോഎന്നതാണ് രാഷ്ട്രീയ ആകാംക്ഷ.

പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ്പൊതുയോഗം.അടുത്ത ദിവസം മുതൽ എൽഡിഎഫിന്റെ തിരഞ്ഞടുപ്പ് കൺവൻഷൻ നാളെ മുതൽ ആരംഭിക്കും. 5 മണ്ഡലങ്ങളിലെ പാർട്ടി സ്വതന്ത്രരുടെ കാര്യത്തിൽ വൈകാതെ പ്രഖ്യാപനം ഉണ്ടാകും.പാലക്കാട്, കൊണ്ടോട്ടികൊടുവളളി, കോട്ടക്കൽ തിരൂർ മണ്ഡലങ്ങളിൽ പാർട്ടി പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുളളത്.

Ads by Google
Tuesday 17 Mar 2026 05.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google