Tuesday, March 17, 2026 Last Updated 13 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Mar 2026 05.21 PM

കോൺഗ്രസ് എംപിമാർക്ക് സീറ്റില്ല: വിവരം എം പിമാരെ അറിയിച്ചു; കെപിസിസിയിൽ മാറ്റസൂചനകൾ

മുന്നണി ധാരണകളും സീറ്റ് വിഭജനവും അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പാർട്ടി തന്ത്രങ്ങളിൽ നിർണായക മാറ്റങ്ങളാണ് രൂപംകൊള്ളുന്നത്.
election 2026, congress

എംപിമാർക്ക് ഇത്തവണ സീറ്റ് നൽകില്ലെന്ന് തീരുമാനിച്ച് കോൺഗ്രസ് നേതൃത്വം. ബന്ധപ്പെട്ട എംപിമാരെ ഈ വിവരം അറിയിച്ചെന്നാണ് സൂചന. 92 സീറ്റുകളിൽ വരെ കോൺഗ്രസ് മത്സരിക്കാനാണ് ആലോചന.

മുന്നണി ധാരണകളും സീറ്റ് വിഭജനവും അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പാർട്ടി തന്ത്രങ്ങളിൽ നിർണായക മാറ്റങ്ങളാണ് രൂപംകൊള്ളുന്നത്. കെപിസിസി അധ്യക്ഷൻ്റെ ചുമതല കൈമാറുന്നതിലും ചർച്ച പുരോഗമിക്കുകയാണ്.

അടുത്ത സിഇസി യോഗം ഇന്ന് ചേർന്നേക്കില്ലെന്നാണ് സൂചന. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും. ബാക്കി സീറ്റുകൾ നാളെ പരിഗണിക്കുമെന്നാണ് വിവരം. കെപിസിസി അധ്യക്ഷന്റെ ചുമതല കൈമാറ്റവും നേതൃയോഗത്തില്‍ ചർച്ചാവിഷയമായി. സണ്ണി ജോസഫിന് പകരം ആര്‍ക്കാണ് കെപിസിസി അധ്യക്ഷന്‍റെ ചുമതല കൈമാറുക എന്നതില്‍ ഉടൻ തീരുമാനം വരും. പേരാവൂർ മണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കേണ്ട സാഹചര്യത്തിൽ സണ്ണി ജോസഫിന് കെപിസിസി അധ്യക്ഷ പദവി കൂടി ഒരേസമയം വഹിക്കുന്നത് പ്രയാസമാകുമെന്നാണ് വിലയിരുത്തൽ.

Ads by Google
Tuesday 17 Mar 2026 05.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google