Tuesday, March 17, 2026 Last Updated 14 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Mar 2026 05.29 PM

പാർട്ടി തീരുമാനം സ്വാഗതം ചെയ്യുന്നു; ലീഗ് സ്ഥാനാർത്ഥി പട്ടിക മികച്ചതെന്ന് എംകെ മുനീർ; പകരം വരുന്നവർ യോഗ്യരെന്നും പ്രതികരണം

യുവാക്കൾക്കും സ്ത്രീകൾക്കും വിവിധ മേഖലകളിൽ നിന്നുള്ളവർക്കും അർഹമായ പരിഗണന നൽകിയ പട്ടികയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
m k muneer

മുസ്ലിം ലീഗിന്റെ തീരുമാനത്തെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്നും സ്ഥാനാർത്ഥി പട്ടിക മികച്ചതാണെന്നും മുതിർന്ന നേതാവ് എം കെ മുനീർ വ്യക്തമാക്കി. യുവാക്കൾക്കും സ്ത്രീകൾക്കും വിവിധ മേഖലകളിൽ നിന്നുള്ളവർക്കും അർഹമായ പരിഗണന നൽകിയ പട്ടികയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർട്ടി നേരത്തെ ഇത്തവണ താൻ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം അറിയിച്ചിരുന്നു. തന്റെ നിലപാട് പാർട്ടിയെ ബോധ്യപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. തനിക്ക് പകരം വരുന്നത് തികച്ചും യോഗ്യരായ യുവാക്കളാണെന്നും അവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും മുനീർ കൂട്ടിച്ചേർത്തു.

ആരോഗ്യം ഇല്ല, വിശ്രമിക്കണം എന്ന് സൈബർ ഇടത്ത് പ്രചാരണം ഉണ്ടായി, അത് ശരി അല്ല. സൈബർ ഇടത്ത് അങ്ങനെ തന്നെ തോൽപ്പിക്കാൻ ആകില്ലെന്നും മുനീർ വ്യക്തമാക്കി. കോഴിക്കോട് സൗത്തിൽ മത്സരിക്കും എന്നത് പ്രചാരണമായിരുന്നുവെന്നും ശരിയായ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ads by Google
Tuesday 17 Mar 2026 05.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google