Tuesday, March 17, 2026 Last Updated 12 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Mar 2026 06.56 PM

കേരള കോൺഗ്രസ് ​ ജോസഫില്‍ തലമുറ മാറ്റം; പി.ജെ ജോസഫ്‌ ന്പകരം മകന്‍ അപു ജോൺ ജോസഫ് ; 8 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, 5 പുതുമുഖങ്ങൾ

uploads/news/2026/03/830697/11.gif
photo - facebook

ഇടുക്കി: തൊടുപുഴയിൽ കേരള കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് ഇത്തവണ മത്സരത്തിനില്ല. പകരം മകൻ അപു ജോൺ ജോസഫ് മത്സരിക്കും. അര നൂറ്റാണ്ടിലധികമായി പി. ജെ. ജോസഫ് മത്സരിച്ചുവരുന്ന മണ്ഡലമാണ് തൊടുപുഴ. 1970 മുതൽ പത്ത് തവണ തൊടുപുഴ മണ്ഡലത്തിൽനിന്ന് പി. ജെ. ജോസഫാണ് മത്സരിച്ചിരുന്നത്. പി. ജെ. ജോസഫ് മത്സരിക്കുന്നില്ലെങ്കിൽ താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു.

ഏറ്റുമാനൂർ, ഇടുക്കി സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകിയിരുന്നു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാട് കേരള കോൺഗ്രസിന് ലഭിച്ചു. മത്സര രംഗത്ത് നിന്നുള്ള പിന്മാറ്റം പിജെ ജോസഫിൻ്റെ താല്പര്യ പ്രകാരമാണെന്ന് പിസി തോമസ് പറഞ്ഞു. സീറ്റുകൾ വിട്ടുകൊടുത്തത് ഒരു തവണത്തേക്ക് മാത്രമാണ്. അടുത്ത തവണ തിരികെ നൽകുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകിയെന്ന് അദേഹം വ്യക്തമാക്കി.

തിരുവല്ല- അഡ്വ.വര്‍ഗീസ് മാമ്മന്‍
കുട്ടനാട്-റെജി ചെറിയാന്‍
ചങ്ങനാശേരി- വിനു ജോബ്
കടുത്തുരുത്തി-അഡ്വ. മോന്‍സ് ജോസഫ്
തൊടുപുഴ- അപു ജോണ്‍ ജോസഫ്
കോതമംഗലം- ഷിബു തെക്കുംപുറം
ഇരിങ്ങാലക്കുട-അഡ്വ. തോമസ് ഉണ്ണിയാടന്‍
കാഞ്ഞങ്ങാട്-ഷൈജി ഓട്ടപ്പള്ളി

Ads by Google
Tuesday 17 Mar 2026 06.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google