തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 47 മണ്‌ഡലങ്ങളിലെ സ്‌ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍, മുന്‍ ഡി.ജി.പി: ആര്‍. ശ്രീലേഖ, കോണ്‍ഗ്രസ് വിട്ടു വന്ന പത്മജ വേണുഗോപാല്‍ തുടങ്ങിയവര്‍ ആദ്യഘട്ട പട്ടികയിലുണ്ട്. എല്ലാ വിഭാഗങ്ങള്‍ക്കും പട്ടികയില്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ സ്‌ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്നും സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രലില്‍ സ്‌ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. വിജയ സാധ്യതയുള്ള സീറ്റായാണ് ഇതിനെ പരിഗണിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും. കഴക്കൂട്ടത്ത് വി. മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ മുന്‍ ഡി.ജി.പി. ശ്രീലേഖ. ശോഭാ സുരേന്ദ്രന്‍ പാലക്കാട്ട്.കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കാ ഞ്ഞിരപ്പള്ളിയില്‍. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍. പൂഞ്ഞാറില്‍ പി.സി. ജോര്‍ജും പാലായില്‍ ഷോണ്‍ ജോര്‍ജും മത്സരിക്കും. സിനിമ സംവിധായകന്‍ മേജര്‍ രവിയും പട്ടികയിലുണ്ട്. (വിശദമായ പട്ടിക പേജ് 7)