Thursday, March 19, 2026 Last Updated 3 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 16 Mar 2026 11.36 PM

തുടര്‍ച്ചയായി മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെടുന്നു, പാലക്കാട്ട്‌ വ്യാപാരിയെ പരീക്ഷിക്കാന്‍ സി.പി.എം.

uploads/news/2026/03/830555/k6.jpg

പാലക്കാട്‌: തുടര്‍ച്ചയായി മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെടുന്ന പാലക്കാട്‌ മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയായി വ്യാപാരിയെ പരീക്ഷിക്കാനൊരുങ്ങി സി.പി.എം. ഇടതു സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി നഗരത്തിലെ എന്‍.എം.ആര്‍. റെസ്‌റ്റോറന്റ്‌ ശൃംഖലകളുടെ സ്‌ഥാപകനും കേരള ഹോട്ടല്‍ ആന്‍ഡ്‌ റെസ്‌റ്റോറന്റ്‌ അസോസിയേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമായ എന്‍. അബ്‌ദുള്‍ റസാഖിനെ മത്സരിപ്പിക്കാനാണ്‌ നീക്കം. ജില്ലയിലെ 11 ഇടത്‌ സ്‌ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാലക്കാട്‌ ഒഴിച്ചിട്ടായിരുന്നു പ്രഖ്യാപനം. റസാഖിന്റെ സ്‌ഥാനാര്‍ഥിത്വം ഇന്നു പ്രഖ്യാപിച്ചേക്കും.

2011 ല്‍ ഷാഫി പറമ്പില്‍ യു.ഡി.എഫിനുവേണ്ടി മത്സരിച്ചതോടെയാണു പാലക്കാട്ട്‌ ഇടതുമുന്നണി തോല്‍വിയറിഞ്ഞത്‌. ജില്ലയെ ഇടതുകോട്ടയായി വിലയിരുത്തുമ്പോഴും 2016 മുതല്‍ പാലക്കാട്‌ മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ സ്‌ഥാനം മൂന്നാമതാണ്‌. ഇതില്‍നിന്നു കരകയറാനുള്ള തത്രപ്പാടിലാണ്‌ പാര്‍ട്ടി. അതിന്റെ ഭാഗമായാണ്‌ മുസ്ലിം ന്യൂനപക്ഷ വോട്ടുകളുടെ സമാഹരണംകൂടി ലക്ഷ്യമിട്ടു റസാഖിനെ കളത്തിലിറക്കുന്നത്‌. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇന്നലെ റസാഖുമായി നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തി. അതിനുശേഷം മാധ്യമങ്ങളെ കണ്ട റസാഖ്‌, തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ കൈയെത്തും ദൂരത്തുള്ള എം.എല്‍.എ. ആയിരിക്കും താനെന്നും പ്രതികരിച്ചു.

'ഒരു കച്ചവടക്കാരന്‍ ആയതുകൊണ്ട്‌ ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്‌ഠന്‍ തുടങ്ങി എല്ലാവരുമായി നല്ല ബന്ധമുണ്ട്‌. അതില്‍ ബി.ജെ.പിക്കാര്‍വരെയുണ്ട്‌. കുട്ടിക്കാലത്ത്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി ഓഫീസില്‍ വന്നത്‌ ചര്‍ച്ചയ്‌ക്ക്‌ വിളിച്ചിട്ടാണ്‌'- റസാഖ്‌ പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Monday 16 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google