Tuesday, March 17, 2026 Last Updated 5 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Mar 2026 11.49 PM

ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം: സതീശന്‍

uploads/news/2026/03/830407/k7.jpg

പറവൂര്‍: സംസ്‌ഥാനത്തെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രമേയുള്ളൂവെന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍. നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ്‌. അധികാരത്തില്‍ തിരിച്ചെത്തും.
24 മണിക്കൂറിനകം ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
ഗ്രൂപ്പിന്റെ പേരില്‍ സീറ്റ്‌ വീതംവയ്‌ക്കുന്ന കാലം അസ്‌തമിച്ചു. നേതാക്കള്‍ കൂടിയാലോചന നടത്തി വിജയസാധ്യത പരിഗണിച്ചാണ്‌ സ്‌ഥാനാര്‍ഥികളെ തീരുമാനിച്ചത്‌. കേരളത്തെ തരിപ്പണമാക്കിയ സര്‍ക്കാരിനെതിരായ ജനങ്ങളുടെ അതിശക്‌തമായ പ്രതികരണവും യു.ഡി.എഫിനെക്കുറിച്ചുള്ള പ്രതീക്ഷയുമാകും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും സതീശന്‍ പറഞ്ഞു.
അഞ്ചു വര്‍ഷത്തിനിടെ നടന്ന എല്ലാ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും അത്യപൂര്‍വമായ പ്രകടനമാണ്‌ യു.ഡി.എഫ്‌. കാഴ്‌ചവച്ചത്‌.
പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ 2019-നെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിന്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികള്‍ വിജയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 30 വര്‍ഷക്കാലത്തെ ഏറ്റവും വലിയ വിജയമാണ്‌ യു.ഡി.എഫിനുണ്ടായത്‌.
സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്‌.
എവിടെയൊക്കെ സര്‍ക്കാര്‍ പരാജയപ്പെട്ടോ അവിടെയൊക്കെ കേരളത്തെ കൈ പിടിച്ച്‌ ഉയര്‍ത്താനുള്ള പദ്ധതികളും പരിപാടികളുമായാണ്‌ യു.ഡി.എഫ്‌. മുന്നോട്ട്‌ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 15 Mar 2026 11.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google