Tuesday, March 17, 2026 Last Updated 5 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Mar 2026 11.49 PM

കണ്ണൂരില്‍ കളം പിടിച്ച്‌ സി.പി.എം; 8 സ്‌ഥാനാര്‍ഥികള്‍

uploads/news/2026/03/830405/k5.jpg

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചതിന്‌ പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ സി.പി.എം പ്രചാരണത്തില്‍ മുന്നിലെത്തി. പാര്‍ട്ടി മത്സരിക്കുന്ന ജില്ലയിലെ എട്ട്‌ സീറ്റുകളിലേക്കും സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്‌ വാര്‍ത്താ സമ്മേളനത്തിലൂടെ സ്‌ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്‌.
മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത്‌ നിന്ന്‌ വീണ്ടും ജനവിധി തേടും. പ്രധാന സ്‌ഥാനാര്‍ത്ഥികള്‍ ധര്‍മ്മടം: മുഖ്യമന്ത്രി പിണറായി വിജയന്‍, പയ്ന്നൂര്‍: ടി.ഐ. മധുസൂദനന്‍, കല്ല്യാശേരി: എം. വിജിന്‍ (സിറ്റിങ്‌ എം.എല്‍.എ), തളിപ്പറമ്പ്‌: പി.കെ. ശ്യാമള (ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി), അഴീക്കോട്‌: കെ.വി. സുമേഷ്‌ (സിറ്റിങ്‌ എം.എല്‍.എ), തലശ്ശേരി: കാരായി രാജന്‍, മട്ടന്നൂര്‍: വി.കെ. സനോജ്‌ (ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി), പേരാവൂര്‍: കെ.കെ. ശൈലജ (മുന്‍ മന്ത്രി), മാഹി (പുതുച്ചേരി): അഡ്വ. അശോക്‌ കുമാര്‍.
അതേസമയം, യു.ഡി.എഫ്‌ ക്യാമ്പില്‍ സ്‌ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്‌. കണ്ണൂരില്‍ കെ. സുധാകരന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സ്‌ക്രീനിങ്‌ കമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടാകും.
പേരാവൂരില്‍ സണ്ണി ജോസഫും ഇരിക്കൂറില്‍ സജീവ്‌ ജോസഫും മത്സരിക്കുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. അഴീക്കോട്‌ മുസ്ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ അഡ്വ. അബ്‌ദുല്‍ കരീം ചേലേരി മത്സരിക്കാനാണ്‌ സാധ്യത. ഏപ്രില്‍ ഒന്‍പതിനാണ്‌ കേരളം വിധിയെഴുതുന്നത്‌. മേയ്‌ നാലിന്‌ ഫലപ്രഖ്യാപനം വരും. കേവലം 25 ദിവസത്തെ പ്രചാരണ സമയം മാത്രമാണ്‌ മുന്നണികള്‍ക്ക്‌ മുന്നിലുള്ളത്‌.

Ads by Google
Sunday 15 Mar 2026 11.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google