Thursday, March 19, 2026 Last Updated 5 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Mar 2026 11.49 PM

25 മണ്ഡലങ്ങളില്‍ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ സി.പി.ഐ.

uploads/news/2026/03/830404/k3.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിനു പിന്നാലെ മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെയും സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി സി.പി.ഐ. പാര്‍ട്ടിയുടെ രണ്ടു ടേം വ്യവസ്‌ഥയില്‍ മന്ത്രി കെ. രാജന്‌ ഇളവു നല്‍കിയതാണ്‌ പ്രധാന പ്രത്യേകത. കെ. രാജന്‍ ഒല്ലൂര്‍ മണ്ഡലത്തില്‍ മത്സരിക്കും. മറ്റു മൂന്നു മന്ത്രിമാരും നിലവിലെ മണ്‌ഡലങ്ങളില്‍ത്തന്നെ വീണ്ടും ജനവിധി തേടും. ജി.ആര്‍. അനില്‍ നെടുമങ്ങാട്ടും ജെ. ചിഞ്ചുറാണി ചടയമംഗലത്തും പി. പ്രസാദ്‌ ചേര്‍ത്തലയിലുമാണു മത്സരിക്കുക.
തൃശൂര്‍ മണ്‌ഡലത്തില്‍ സിറ്റിങ്‌ എം.എല്‍.എ: പി. ബാലചന്ദ്രനു പകരം കവിയും യുവകലാസാഹിതി സംസ്‌ഥാന പ്രസിഡന്റുമായ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ മത്സരിക്കും. പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനെ നേരിടാന്‍ ഇ.ടി. ടൈസണാണു പറവൂരില്‍ രംഗത്തിറങ്ങുന്നത്‌. നിലവിലെ കയ്‌പമംഗലം എം.എല്‍.എയാണു ടൈസണ്‍. സിറ്റിങ്‌ എം.എല്‍.എമാരില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെ എട്ടുപേരെ ഇത്തവണ മാറ്റി. ഇ. ചന്ദ്രശേഖരന്‍, ഇ.കെ. വിജയന്‍, പി. ബാലചന്ദ്രന്‍, സി.സി. മുകുന്ദന്‍, സി.കെ. ആശ, പി. സുപാല്‍, ജി.എസ്‌. ജയലാല്‍ എന്നിവരാണു മാറ്റപ്പെട്ട മറ്റുള്ളവര്‍.
രണ്ടു വനിതാ സ്‌ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തണമെന്ന ധാരണയുടെ അടിസ്‌ഥാനത്തില്‍ വൈക്കം മണ്ഡലത്തില്‍നിന്നു സി.കെ. ആശയെ മാറ്റി നാദാപുരത്ത്‌ പി. വസന്തത്തെ സ്‌ഥാനാര്‍ഥിയാക്കി. മഞ്ചേരിയില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി എം. മുസ്‌തഫ മത്സരിക്കും.മറ്റു സ്‌ഥാനാര്‍ഥികള്‍: കാഞ്ഞങ്ങാട്‌- ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, തിരൂരങ്ങാടി-അജിത്‌ കൊളാടി, ഏറനാട്‌- ഷഫീര്‍ കിഴിശേരി,
മണ്ണാര്‍ക്കാട്‌- മന്‍സില്‍ അബുബക്കര്‍, പട്ടാമ്പി- മുഹമ്മദ്‌ മുഹ്‌സിന്‍, നാട്ടിക- ഗീത ഗോപി, കൈപ്പമംഗലം-കെ.കെ. വത്സരാജ്‌, കൊടുങ്ങല്ലൂര്‍- വി.ആര്‍. സുനില്‍കുമാര്‍, മൂവാറ്റുപുഴ- എന്‍. അരുണ്‍, പീരുമേട്‌-കെ. സലിംകുമാര്‍, ഹരിപ്പാട്‌- ടി.ടി. ജിസ്‌മോന്‍, വൈക്കം- പി. പ്രദീപ്‌, അടൂര്‍- പ്രിജി കണ്ണന്‍, പുനലൂര്‍- അജയപ്രസാദ്‌, കരുനാഗപള്ളി- എം.എസ്‌. താര, ചാത്തന്നൂര്‍-ആര്‍ രാജേന്ദ്രന്‍, ചിറയിന്‍കീഴ്‌- മനോജ്‌ ബി. ഇടമന.

Ads by Google
Sunday 15 Mar 2026 11.49 PM
YOU MAY BE INTERESTED
Ads by Google
Ads by Google