Sunday, March 15, 2026 Last Updated 7 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 08.54 AM

കുടുംബവാഴ്ചയും അഴിമതിയും ; കോണ്‍ഗ്രസും സിപിഎമ്മും ഒന്നാണെന്ന് രാജീവ് ചന്ദ്രശേഖര്‍

uploads/news/2026/03/830100/rajeev-chandra-sekhar-manga.jpg

തിരുവനന്തപുരം: പുതിയ നിക്ഷേപങ്ങള്‍, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍, രാഷ്ട്രീയത്തിലെ തീവ്രവാദ സ്വാധീനം അവസാനിപ്പിക്കല്‍ എന്നിവയിലൂന്നിയ പ്രവര്‍ത്തനമികവിന്റെ രാഷ്ട്രീയമാണ് ബിജെപി മുമ്പോട്ട് വെയ്ക്കുന്നതെന്നും മൂന്നരക്കോടി മലയാളികളെ സേവിക്കുക എന്ന നിയോഗമാണ് ബിജെപിക്കുള്ളതെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

അഴിമതി, കെടുകാര്യസ്ഥത, വികസനവിരുദ്ധ രാഷ്ട്രീയം എന്നിവയില്‍ സിപിഐഎമ്മും കോണ്‍ഗ്രസും ഒന്നാണെന്നും പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇരു പാര്‍ട്ടികളും തമ്മിലുള്ള അവിശുദ്ധ ബന്ധവും സമാനതകളും തന്റെ കുറിപ്പില്‍ അദ്ദേഹം അക്കമിട്ട് നിരത്തിയിട്ടുമുണ്ട്. 'രണ്ടല്ല, ഒന്നാണ്' എന്നത് വെറുമൊരു മുദ്രാവാക്യമല്ല, മറിച്ച് കേരളത്തിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. ഇരു മുന്നണികളും ജനങ്ങളുടെ പ്രശ്‌നങ്ങളേക്കാള്‍ സ്വന്തം കുടുംബത്തിന്റെ താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്..

മക്കളെയും മരുമക്കളെയും രാഷ്ട്രീയ പിന്‍ഗാമികളായി വാഴിക്കുന്ന കാര്യത്തില്‍ ഇരു പാര്‍ട്ടികളും ഒരേ നിലപാടുകാരാണ്. അധികാരം പിടിച്ചെടുത്ത് സ്വന്തം കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള ഉപാധി മാത്രമാണ് ഇവര്‍ക്ക് രാഷ്ട്രീയം.

ഇരു പാര്‍ട്ടികളും തമ്മിലുള്ള സമാനതകള്‍ കുടുംബകാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും പറയുന്നു. ജമാഅത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ സഖ്യത്തിന്റെ കാര്യത്തില്‍ ഇരു മുന്നണികളും ഒരേ തൂവല്‍പക്ഷികളാണ്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള, അഴിമതി ആരോപങ്ങളില്‍ രണ്ടു പാര്‍ട്ടികളും ഒത്തുകളി നടത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Ads by Google
Saturday 14 Mar 2026 08.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google