Sunday, March 15, 2026 Last Updated 7 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Mar 2026 12.59 PM

ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ദിവാകരന്‍ രാജിവെച്ചു; ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ കറുപ്പണിഞ്ഞ് പ്രതിഷേധം

uploads/news/2026/03/830027/babu-divakaran.jpg

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ദിവാകരന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു. അടൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനും കെപിസിസി സാംസ്‌കാരിക സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അദ്ദേഹം പാര്‍ട്ടിയിലെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിഞ്ഞതായി പ്രഖ്യാപിച്ചു.

അടൂര്‍ മണ്ഡലത്തില്‍ അഡ്വ. സി.വി. ശാന്തകുമാറിനെ സ്ഥാനാര്‍ത്ഥിയായി നേതൃത്വം ഉറപ്പിച്ചു എന്ന വിവരത്തിന് പിന്നാലെയാണ് ബാബു ദിവാകരന്റെ ഈ നീക്കം. കറുത്ത വസ്ത്രം ധരിച്ച് അടൂരിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലെത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. വര്‍ഷങ്ങളായി പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചിട്ടും അവഗണിക്കപ്പെട്ടതിലുള്ള വിഷമം പങ്കുവെച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ത്തിയെങ്കിലും മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലുടനീളം നീതിക്കായി ശബ്ദമുയര്‍ത്തുന്ന വി.ഡി. സതീശന്‍ സ്വന്തം പാര്‍ട്ടിയിലും അത് നടപ്പിലാക്കേണ്ടേയെന്ന് ചോദിച്ചു. സംവരണ മണ്ഡലങ്ങളില്‍ എന്തെങ്കിലും ആകട്ടെ എന്നതാണോ കോണ്‍ഗ്രസ് നയമെന്നും ചോദിച്ചു. അടൂരില്‍ വിജയസാധ്യതയുള്ള ഒരു സ്ഥാനാര്‍ത്ഥിയെ നേതൃത്വം പ്രഖ്യാപിക്കുകയാണെങ്കില്‍ താന്‍ രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന ഉപാധിയും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.

Ads by Google
Friday 13 Mar 2026 12.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google