Monday, March 16, 2026 Last Updated 5 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

ഡ്യൂട്ടി സമയത്ത്‌ സ്‌പായില്‍നിന്ന്‌ പിടിയിലായ സി.ഐയെ സ്‌ഥലംമാറ്റി

കൊച്ചി: ഡ്യൂട്ടി സമയത്തു സ്‌പായില്‍നിന്നു വിജിലന്‍സ്‌ പിടികൂടിയ തൃക്കാക്കര സി.ഐ: സി.എല്‍. സുധീറിനെ ജില്ലാ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സിലേക്കു സ്‌ഥലംമാറ്റി. കഴിഞ്ഞ ഏഴിനാണു ചേരാനല്ലൂരിലെ സ്‌പായില്‍നിന്നു സി.ഐയെ വിജിലന്‍സ്‌ പിടികൂടിയത്‌. സി.ഐ. സ്‌ഥിരമായി സ്‌പായിലെത്തി പണം വാങ്ങാറുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍, പിടികൂടുന്ന സമയത്തു സി.ഐയുടെ പക്കല്‍നിന്നു പണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആലുവയിലെ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു സി.എല്‍. സുധീര്‍ വിവാദത്തിലായിട്ടുണ്ട്‌. പരാതിയുമായെത്തിയ പെണ്‍കുട്ടിയോടും കുടുംബത്തോടും അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന്‌ 2021 നവംബറില്‍ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. കൊല്ലം അഞ്ചല്‍ സ്‌റ്റേഷനിലെ സേവനകാലത്തും പരാതികള്‍ നേരിട്ടിട്ടുണ്ട്‌. മോഫിയ പര്‍വീണിന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയും സ്‌റ്റേഷനില്‍വച്ച്‌ അവരെയും പിതാവിനെയും അധിക്ഷേപിക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി. മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ സി.ഐ. സുധീറിനെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ടിരുന്നു.

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED