Sunday, March 15, 2026 Last Updated 1 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
ഷാലു മാത്യു
ഷാലു മാത്യു
Wednesday 11 Mar 2026 06.06 PM

എം.പിമാര്‍ കൂട്ടത്തോടെ രംഗത്തിറങ്ങിയത് കെ. സി. വേണുഗോപാലിനെ 'വെട്ടാന്‍'

നിലവില്‍ ഒരാള്‍ക്ക് ഇളവ് കൊടുത്താല്‍ മത്സരമോഹവുമായി എത്തിയിരിക്കുന്ന എല്ലാ എം.പി.മാരെയും മത്സരിപ്പിക്കേണ്ടി വരും. ഇത് മുന്നില്‍ കണ്ടാണ് മറ്റ് എം.പി.മാര്‍ പുതിയ തന്ത്രവുമായി രംഗത്ത് വന്നത്.
uploads/news/2026/03/829653/k.c.-Venugopal-3.jpg

കോട്ടയം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് എം.പി.മാര്‍ കൂട്ടത്തോടെ ഇറങ്ങിയത് കെ.സി.വേണുഗോപാല്‍ മത്സരിക്കാനിറങ്ങുന്നത് തടയാന്‍. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂല സാഹചര്യമൊരുങ്ങുമെന്ന് കണ്ടതോടെയാണ് കെ.സി.വേണുഗോപാലും മത്സരരംഗത്തുണ്ടാകുമെന്ന വാര്‍ത്ത പരന്നത്.

സംസ്ഥാനത്തെ കെ.സി.വേണുഗോപാല്‍ അനുകൂലികളാണ് ആലപ്പുഴയില വേണുഗോപാല്‍ മത്സരിക്കുമെന്ന വാര്‍ത്ത പ്രചരിപ്പിച്ചത്. വേണുഗോപാലിന്റെ മനസറിവോടെയാണ് ഈ പ്രചാരണമെന്ന് കണ്ടതോടെയാണ് മറ്റ് എം.പിമാരും മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. നിലവില്‍ കോണ്‍ഗ്രസ് ഹൈമാന്‍ഡ് എന്ന് പറയുന്നത് കേരളത്തില്‍ വേണുഗോപാലാണ്. വേണുഗോപാല്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് നേതൃത്വം തടസം പറയില്ലെന്ന് ഉറപ്പാണ്.

ഇത് വ്യക്തമായതോടെയാണ് എം.പി.മാരായ കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷും ഷാഫി പറമ്പിലും എം.കെ. രാഘവനും അടൂര്‍ പ്രകാശുമെല്ലാം മത്സരിക്കാനായി രംഗത്ത് ഇറങ്ങിയത്. നിലവില്‍ ഒരാള്‍ക്ക് ഇളവ് കൊടുത്താല്‍ മത്സരമോഹവുമായി എത്തിയിരിക്കുന്ന എല്ലാ എം.പി.മാരെയും മത്സരിപ്പിക്കേണ്ടി വരും. ഇത് മുന്നില്‍ കണ്ടാണ് മറ്റ് എം.പി.മാര്‍ പുതിയ തന്ത്രവുമായി രംഗത്ത് വന്നത്.

സ്വതന്ത്ര എം.പിയെ കൂടി ഒപ്പം നിര്‍ത്തിയാണ് കോണ്‍ഗ്രസ് എം.പി.മാരുടെ എണ്ണം നൂറാക്കിയത്.ഇതില്‍ നിന്നും എം.പി.മാര്‍ മത്സരത്തിനിറങ്ങിയാല്‍ പാര്‍ലമെന്റില്‍ സീറ്റുകളുടെ എണ്ണം വീണ്ടും കുറയും. ഇത് മനസിലാക്കി എം.പി.മാര്‍ ആരും മത്സരിക്കേണ്ടതില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല എം,പി.മാര്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കേളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിരുന്നു.2016-ല്‍ മുസ്ലിം ലീഗ് എം.പി. ആയിരുന്ന പി്.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് നിയമസഭയിലേയ്ക്ക് മത്സരിക്കാനിറങ്ങിയതാണ് യു.ഡി.എഫിന്റെ പരാജയത്തില്‍ ഒരു കാരണമെന്നും മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Ads by Google
ഷാലു മാത്യു
ഷാലു മാത്യു
Wednesday 11 Mar 2026 06.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google