Sunday, March 15, 2026 Last Updated 2 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.03 AM

ടെലിവിഷന്‍ താരം റോബിന്‍ രാധാകൃഷ്ണന്‍ മത്സരിച്ചേക്കും ; 20 സീറ്റുകള്‍ സെലിബ്രിട്ടികള്‍ക്ക് നല്‍കാന്‍ ബിജെപി

uploads/news/2026/03/829568/BJP-flags.gif

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എ പ്ലസ് മണ്ഡലമായി കരുതുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശം തീരുമാനമായ ബിജെപി മറ്റു സീറ്റുകളിലും ജയസാധ്യതയുള്ളവരെ കണ്ടെത്താനുള്ള നീക്കത്തില്‍. 20 സീറ്റുകള്‍ സിനിമാ-സാമൂഹ്യ-സാംസ്‌ക്കാരിക-സാഹിത്യ മേഖലകളെ പ്രമുഖരില്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തി മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ ഉദ്ദേശം.

ഈ സീറ്റുകിലേക്ക് ബിജെപി അനുകൂലികളായ സിനിമാതാരങ്ങളെയും ഗായികയേയും ഗായകനെയും ചില സാഹിത്യ നായകന്മാരെയും കണ്ടെത്തിവെച്ചിരിക്കുകയാണ്. ഇനി ഇവരുടെ സമ്മതം കൂടിയാണ് ബാക്കിയുള്ളത്. ബിജെയുടെ താമരചിഹ്നത്തിന് പുറമേ എന്‍ഡിഎ യിലെ സഖ്യകക്ഷികളാണ് ട്വന്റി20, ബി.ഡി.ജെ.എസ്. വഴിയും ആളെ കണ്ടെത്താന്‍ നീക്കമുണ്ട്. ട്വന്റി20 യുടെ ഭാഗമായി മാറിയിരിക്കുന്ന സംവിധായകന്‍ അഖില്‍ മാരാരെ കൊട്ടാരക്കരയിലോ പത്തനാപുരത്തോ എറണാകുളത്തോ പരിഗണിക്കാനാണ് ഉദ്ദേശിക്കുന്നത്.

സംരംഭകനായ ഗിരീഷ് നെയ്യാറും ടെലിവിഷന്‍ താരം റോബിന്‍ രാധാകൃഷ്ണനും മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. ഗിരീഷ് പാറശ്ശാലയില്‍ മത്സരിച്ചേക്കും റോബിന് ഏത് സീറ്റാണ് നല്‍കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മുമ്പ് ക്രിക്കറ്റ്താരം ശ്രീശാന്ത്, എഴുത്തുകാരായ പുനത്തില്‍ കുഞ്ഞബ്ദുള്ള, മാടമ്പ് കുഞ്ഞിക്കുട്ടന്‍നായര്‍, സിനിമാതാരങ്ങളായ ഭീമന്‍രഘു, സംവിധായകനും നടനുമായ രാജസേനന്‍ തുടങ്ങിയവരെയും മത്സരിപ്പിച്ചിരുന്നു. നേരത്തേ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് നടന്‍ ഉണ്ണിമുകുന്ദന്റെ പേരും പറഞ്ഞു കേട്ടിരുന്നു.

നേരത്തേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രിക്കറ്റ് താരങ്ങളെയും സിനിമാ - ടെലിവിഷന്‍ മേഖലയില്‍ ഉള്ളവരെയും പരിഗണിക്കുന്നത് ബിജെപിയുടെ രീതിയാണ്. കേന്ദ്രമന്ത്രിയായിരുന്നു സ്മൃതി ഇറാനി ടെലിവിഷന്‍ താരമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് രാഷ്ട്രീയത്തില്‍ എത്തിയത്. ബോളിവുഡ് നടി കങ്കണാറാണത്ത് ബിജെപിയുടെ എം.പി.യാണ്. ഇന്ത്യന്‍ പരിശീലകന്‍ ഗൗതംഗംഭീര്‍ ബിജെപി എംപി ആയിരുന്നയാളാണ്.

Ads by Google
Wednesday 11 Mar 2026 11.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google