Tuesday, March 17, 2026 Last Updated 2 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 11.35 PM

ഭാര്യയും ഭര്‍ത്താവും വാടകവീട്ടില്‍ കഴുത്തിനു മുറിവേറ്റ്‌ മരിച്ചനിലയില്‍

uploads/news/2026/03/829310/k4.jpg

പൊന്‍കുന്നം: വാടകവീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്‍കുന്നം തോണിപ്പാറ റോഡിനു സമീപം പഴയചന്തയില്‍ വാടകയ്‌ക്കു താമസിക്കുന്ന ആലപ്പുഴ എണ്ണയ്‌ക്കാട്‌ ചേത്തയില്‍ സാജന്‍ (34), ഭാര്യ വാഴൂര്‍ ചെന്നാക്കുന്ന്‌ കറുകോടിയില്‍ അനുഷ (30) എന്നിവരാണു മരിച്ചത്‌.
ഈ മാസം രണ്ടിനാണ്‌ സാജനും അനുഷയും വാടകവീട്ടില്‍ താമസത്തിനെത്തിയത്‌. രണ്ടാംനിലയുടെ ഒരു ഭാഗത്തായിരുന്നു ഇവരുടെ താമസം. രാത്രിയില്‍ വഴക്കും ബഹളവും കേട്ടതിനാല്‍ താഴത്തെ നിലയില്‍ താമസിക്കുന്ന വീട്ടുടമ പുതുപ്പറമ്പില്‍ പാപ്പച്ചന്‍ തോമസ്‌ മുകളിലേക്കു കയറിച്ചെന്നു. ഫോണ്‍ വിളിച്ചിട്ടും കതകില്‍ മുട്ടിയിട്ടും തുറക്കാതിരുന്നപ്പോള്‍ ഇവര്‍ക്കു വീട്‌ തരപ്പെടുത്തിക്കൊടുത്ത ഇടനിലക്കാരനെ വിളിച്ചുവരുത്തി, തുടര്‍ന്ന്‌ പോലീസിനെ അറിയിച്ചപ്പോള്‍ താക്കോലുപയോഗിച്ച്‌ തുറക്കാന്‍ നിര്‍ദേശിച്ചു. അതുപ്രകാരം വീട്‌ തുറന്നപ്പോള്‍ ദമ്പതികളെ രക്‌തത്തില്‍ കുളിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടാം നിലയിലെ മറ്റൊരുഭാഗത്ത്‌ വേറൊരു കുടുംബമാണു താമസിക്കുന്നത്‌. അവിടെ ഒരു സ്‌ത്രീ മാത്രമാണുണ്ടായിരുന്നത്‌. രാത്രി ഇരുവരും വഴക്കിടുന്നതു കേട്ടതായി അവര്‍ പറഞ്ഞു.അനുഷയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്‌. കൂടാതെ കൈയിലും മുഖത്തും പരുക്കുണ്ട്‌. സാജന്റെ കഴുത്തും ആഴത്തില്‍ മുറിവേറ്റ്‌ രക്‌തം വാര്‍ന്ന നിലയിലാണ്‌. അനുഷയെ കൊലപ്പെടുത്തിയശേഷം സാജന്‍ ആത്മഹത്യ ചെയ്‌തതാകാമെന്നാണു സാഹചര്യത്തെളിവുകളില്‍ നിന്നു മനസിലാക്കുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌.പി: വിശാല്‍, പള്ളിക്കത്തോട്‌ എസ്‌.എച്ച്‌.ഒ: രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണു പോലീസ്‌ പരിശോധന നടത്തിയത്‌. ഫോറന്‍സിക്‌ ടീമും ഡോഗ്‌സ്‌ക്വാഡും സ്‌ഥലത്തെത്തി.
വാഴൂര്‍ കറുതോടിയില്‍ എല്‍സമ്മ-തങ്കച്ചന്‍ ദമ്പതികളുടെ മകളാണ്‌ അനുഷ. സാജനുമായി ഇവരുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യബന്ധത്തിലെ പത്തു വയസുള്ള മകള്‍ അഭീഷ താമസിക്കുന്നത്‌ അനുഷയുടെ വീട്ടിലാണ്‌. ജെ.സി.ബി.ഓപ്പറേറ്ററായ സാജന്‍ ആലപ്പുഴ എണ്ണയ്‌ക്കാട്‌ ചേത്തയില്‍ മാത്യുവിന്റെ മകനാണ്‌. സാജനു സാമ്പത്തിക പ്രശ്‌നങ്ങളുള്ളതായി ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്‌റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി.

Ads by Google
Monday 09 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google