Sunday, March 15, 2026 Last Updated 1 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 03.50 PM

പാലായില്‍ എന്ത് ജോസ്.കെ. മാണി ; ഈരാറ്റുപേട്ട ബ്ളോക്കില്‍ മാത്രം ബിജെപിയ്ക്ക് 16 ശതമാനം വോട്ടുണ്ട് ; ഇത്തവണ അട്ടിമറി

uploads/news/2026/03/829233/shone-george.jpg

പാലാ: പാലാ നിയോജകമണ്ഡലത്തില്‍ ജോസ് കെ. മാണിയോ മാണി.സി. കാപ്പനോ വിഷയമല്ലെന്നും മാറ്റത്തിന്റെ കാറ്റ് പാലായില്‍ വീശുമെന്നും ബിജെപി നേതാവ് ഷോണ്‍ജോര്‍ജ്ജ്. ഇവര്‍ കരുത്തരാണെന്ന് പാലാക്കാര്‍ ഒരിക്കലും കരുതുന്നില്ലെന്നും ചോദിച്ചാല്‍ പാലാക്കാര്‍ തന്നെ അക്കാര്യം പറയുമെന്നും പ്രതികരിച്ചു. നിലവിലെ സാഹചര്യത്തില്‍ ഒരു 35,000 വോട്ടുകള്‍ അധികം നേടുന്നത് അസംഭവ്യമായ കാര്യമല്ലെന്നും പാലായില്‍ സാധാരണ ആളുകള്‍ ചിന്തിക്കാത്ത ഒരു രാഷ്ട്രീയം ഉണ്ടെന്നും അത് ഇത്തവണ വര്‍ക്കൗട്ടാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2004 ല്‍ പി.സി. തോമസ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഒരു മടിയും കാട്ടിയിട്ടില്ലാത്തവരാണ് പാലാക്കാര്‍. പാലായില്‍ വെറും പത്തു ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് അന്ധമായ രാഷ്ട്രീയം ഇല്ലെന്നും ഈരാറ്റുപേട്ട ബ്‌ളോക്ക് പഞ്ചായത്തില്‍ മാത്രം ബിജെപിയ്ക്ക് 16 ശതമാനം വോട്ടുഷെയര്‍ ഉണ്ടെന്നും ഷോണ്‍ജോര്‍ജ്ജ് പ്രതികരിക്കുന്നു. ബിജെപിയുടെ പുതിയ പട്ടികയില്‍ പാലായില്‍ ഷോണ്‍ ജോര്‍ജ്ജ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍്ട്ടുകള്‍. ഷോണ്‍ ജോര്‍ജ്ജ് ഇവിടെ പല പരിപാടികളില്‍ പങ്കെടുത്ത്് സജീവമാകുകയും ചെയ്യുന്നുണ്ട്.

2011 മുതലുള്ള വോട്ടുഷെയര്‍ കണക്കാക്കുമ്പോള്‍ 2025 വരെ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം സാധ്യമായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും 10,000 ന് താഴേയ്ക്ക് അവരുടെ വോട്ടില്‍ കാര്യമായ ഇടിവ് വന്നിട്ടില്ല എന്നതിന് പുറമേ മികച്ച സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചപ്പോള്‍ വോട്ടുഷെയര്‍ 25,000 ലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ഇത്തവണ നാട്ടുകാരന്‍ കൂടിയായ ഷോണ്‍ ജോര്‍ജ്ജ് മത്സരിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ബിജെപി വെച്ചു പുലര്‍ത്തുന്നത്.

2011 ല്‍ ബിജെപിയ്ക്കാന്‍ ബി വിജയകുമാര്‍ മത്സരിച്ചപ്പോള്‍ കിട്ടിയത് വെറും 6359 വോട്ടുകളായിരുന്നു. ഈ സമയത്ത് കെ.എം. മാണിയായിരുന്നു മത്സരിച്ചത്. 61,000 വോട്ട് യുഡിഎഫ് നേടുകയും ചെയ്തു. 2016 ല്‍ എന്‍ ഹരി സ്ഥാനാര്‍ത്ഥിയായപ്പോള്‍ 24,821 വോട്ടുകളാണ് നേടാനായത്. വോട്ടുഷെയറില്‍ ഉണ്ടായ കുതിപ്പ് 12.66 ശതമാനമായിരുന്നു. ഈ സമയത്ത കെ.എം. മാണിയുടെ വോട്ട് 58,884 ആയി ഏഴു ശതമാനം ഇടിവ് വോട്ടുഷെയറില്‍ ഉണ്ടായി. 2019 ല്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ എന്‍ ഹരിക്ക് 18,044 വോട്ടുകള്‍ നേടാനായി. മുമ്പ് കിട്ടിയതില്‍ നിന്നും 3.58 ശതമാനം വോട്ട്് മാത്രമേ കുറവു വന്നുള്ളൂ. 2021 ല്‍ പ്രമീളാദേവി മത്സരിച്ചപ്പോള്‍ 10,869 വോട്ടു നേടാനായി.

ഈ കണക്കുകളിലാണ് ബിജെപി പ്രതീക്ഷ വെയ്ക്കുന്നത്. ഇത്തവണ ഷോണ്‍ ജോര്‍ജ്ജ് മത്സരിക്കുമ്പോള്‍ കാറ്റ് കൂടുതല്‍ അനുകൂലമായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പാര്‍ട്ടിയുടെ വോട്ടും ഷോണിന്റെ വ്യക്തിഗത വോട്ടും മറ്റുള്ളവരുടെ വോട്ടും ഇത്തവണ പാലായില്‍ ബിജെപിയ്ക്ക് വീണാല്‍ ബിജെപി അട്ടിമറി നടത്തും. ഈ രീതിയിലാണ് പാലായില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ പോകുന്നത്.

Ads by Google
Monday 09 Mar 2026 03.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google