Tuesday, March 17, 2026 Last Updated 17 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.42 AM

ഇറാന്‍യുദ്ധം: കപ്പലുകള്‍ക്കുള്ള യുദ്ധകാല ഇന്‍ഷുറന്‍സ്‌ പരിരക്ഷ റദ്ദാക്കി

കൊച്ചി: ഇസ്രയേല്‍- ഇറാന്‍യുദ്ധം തുടരുന്ന സാഹചര്യത്തില്‍ കപ്പലുകള്‍ക്കുള്ള യുദ്ധകാല ഇന്‍ഷുറന്‍സ്‌ പരിരക്ഷ കമ്പനികള്‍ റദ്ദാക്കി.
ടാറ്റാ എ.ഐ.ജി. ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ്‌ കമ്പനികളാണു തങ്ങളുടെ മറൈന്‍ ഹള്‍ വാര്‍ റിസ്‌ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷയില്‍ സുപ്രധാ മാറ്റങ്ങള്‍ വരുത്തിയത്‌. ജനറല്‍ ഇന്‍ഷുറന്‍സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ പുറപ്പെടുവിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, ചില പ്രത്യേക സമുദ്രമേഖലകളെ അപകടസാധ്യത കൂടിയ ഇടങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ആ പ്രദേശങ്ങളില്‍ ഇനി കപ്പല്‍ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭ്യമാകില്ല. ഇന്‍ഷുറന്‍സ്‌ ലഭിക്കാത്ത പ്രധാന മേഖലകള്‍: പാകിസ്‌ഥാന്‍ സമുദ്ര പരിധി.
പേര്‍ഷ്യന്‍/അറേബ്യന്‍ ഗള്‍ഫ്‌ (ഒമാന്‍ ഉള്‍ക്കടല്‍ ഉള്‍പ്പെടെ), ഇറാന്‍, കൂടാതെ യുഎന്‍/യുഎസ്‌ ഉപരോധമുള്ള രാജ്യങ്ങള്‍, ഉക്രെയ്‌ന്‍/റഷ്യ/ബെലാറസ്‌ തീരങ്ങള്‍, ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം (നിര്‍ദ്ദിഷ്‌ട അതിരുകള്‍ക്കുള്ളില്‍), എറിത്രിയ (18 ഡിഗ്രി അക്ഷാംശത്തിന്‌ തെക്ക്‌) എന്നീ മേഖലകളില്‍ വച്ചുണ്ടാകുന്ന നാശനഷ്‌ടങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ ഇനി ലഭിക്കില്ല.
മേല്‍പ്പറഞ്ഞ സ്‌ഥലങ്ങളിലൂടെ കപ്പല്‍ സഞ്ചരിക്കുകയോ, അവിടെ തുറമുഖങ്ങളില്‍ അടുക്കുകയോ ചെയ്‌താല്‍ അത്‌ ഇന്‍ഷുറന്‍സ്‌ വ്യവസ്‌ഥകളുടെ ലംഘനമായി കണക്കാക്കും. ഇതിന്‌ പ്രത്യേക പരിരക്ഷ അനുവദനീയമല്ലെന്നും ജി.ഐ.സി. വ്യക്‌തമാക്കിയിട്ടുണ്ട്‌.

Ads by Google
Saturday 07 Mar 2026 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google