Monday, March 16, 2026 Last Updated 5 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.44 PM

മുഖ്യമന്ത്രിയും പ്രതിപക്ഷവും പ്രവാസി മലയാളികളെ കൈയൊഴിഞ്ഞെന്ന്‌ രാജീവ്‌ ചന്ദ്രശേഖര്‍

തിരുവനന്തപുരം: പ്രീണന രാഷ്‌ട്രീയത്തിന്റെ പേരില്‍ ജി.സി.സി രാജ്യങ്ങളിലെ മലയാളികളെ മുഖ്യമന്ത്രിയും പ്രതിപക്ഷവും കൈയൊഴിഞ്ഞുവെന്ന്‌ ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍. ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിനു കുടുംബങ്ങളെയാണ്‌ ബാധിക്കുന്നത്‌. ഇത്‌ അവഗണിച്ചാണ്‌ ഇറാന്‍ അനൂകൂല പ്രതികരണങ്ങള്‍ കേരളത്തില്‍ നടക്കുന്നത്‌. വോട്ട്‌ബാങ്ക്‌ നോക്കിയാണ്‌ ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നത്‌. ഇത്തരം നീക്കങ്ങള്‍ മതതീവ്രവാദത്തിന്‌ വളമിടുന്ന നടപടിയാണെന്നും രാജീവ്‌ ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

Ads by Google
Wednesday 04 Mar 2026 11.44 PM
YOU MAY BE INTERESTED