Sunday, March 15, 2026 Last Updated 11 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.55 AM

പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ ഉപയോഗിച്ച ഗോപ്രോ ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയില്‍

uploads/news/2026/03/828403/pahalgham-attack.jpg

ന്യൂഡല്‍ഹി: ഇന്ത്യാ - പാകിസ്താന്‍ ബന്ധം ഏറെ വഷളാക്കി മാറ്റിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ചൈനീസ് ഇടപെടലും എന്‍ഐഎ പരിശോധിക്കുന്നു. ഭീകരര്‍ ഉപയോഗിച്ച ഗോപ്രോ ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയിലാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ചൈനയിലെ ജുഡീഷ്യല്‍ അതോറിറ്റിക്ക് ജമ്മു കോടതി ലെറ്റര്‍ റൊഗേറ്ററി പുറപ്പെടുവിച്ചു.

ക്യാമറ വാങ്ങിയയാളെയും ഉപയോഗിച്ചവരെയും കണ്ടെത്താനാണ് ഈ നീക്കം. എന്‍ഐഎ. ഗോപ്രോ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി 2024 ജനുവരി 30 ന് ചൈനയില്‍ വെച്ചാണ് ക്യാമറ ആക്ടിവേറ്റ് ചെയ്തതെന്നാണ്. എന്നാല്‍ ഇത് ആര്‍ക്കാണ് കൈമാറിയതെന്ന് കമ്പനിക്ക് വ്യക്തമല്ല. ആക്രമണത്തിന് മുമ്പ് ക്യാമറ ഉപയോഗിച്ച് പ്രദേശത്ത് നിരീക്ഷണം നടത്തിയ ശേഷമായിരുന്നു ആക്രമണം നടന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്. നിരീക്ഷണം, രീതികള്‍, ഭീകര മൊഡ്യൂളിന്റെ പ്രവര്‍ത്തന തയ്യാറെടുപ്പുകള്‍ എന്നിവയുമായി ഈ ക്യാമറ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി ഏജന്‍സി ജമ്മുവിലെ പ്രത്യേക കോടതിയില്‍ പറഞ്ഞു.

ഗോപ്രോ ഹീറോ ബ്ലാക്ക് 12 ക്യാമറയുടെ വിതരണ ശൃംഖലയും ഉപയോക്തൃ വിശദാംശങ്ങളും കൈമാറാന്‍ അഭ്യര്‍ത്ഥിച്ചുള്ള കത്താണ് ലെറ്റര്‍ റൊഗേറ്ററി. ആക്രമണത്തിന് മുമ്പുള്ള നിരീക്ഷണം, ഭീകരരുടെ നീക്കം എന്നിവ തെളിയിക്കാന്‍ ഈ വിവരങ്ങള്‍ നിര്‍ണ്ണായകമെന്ന് വിലയിരുത്തല്‍.

നേരത്തെ ഓപ്പറേഷന്‍ മഹാദേവിലൂടെ ഭീകരരെ സൈന്യം വധിച്ചിരുന്നു. അന്ന് ഗോപ്രോ ക്യാമറ കണ്ടെടുത്തിരുന്നെങ്കിലും ഇതിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ ഇ3501325471706 സീരിയല്‍ നമ്പറുള്ള ഒരു ഗോപ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറ കണ്ടെടുത്തത്. പിന്നീടിത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരം പുറത്ത് വന്നത്.

Ads by Google
Wednesday 04 Mar 2026 10.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google