Tuesday, March 17, 2026 Last Updated 0 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.36 PM

മന്ത്രി വീണാ ജോര്‍ജ്‌ പൊതുവേദിയില്‍

പത്തനംതിട്ട: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ സംഭവങ്ങള്‍ക്കുശേഷം ആദ്യമായി ആരോഗ്യവകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌ പൊതുവേദിയിലെത്തി. പത്തനംതിട്ടയില്‍ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'ആരോഗ്യം, ആനന്ദം, പത്തനംതിട്ട' ഫെസ്‌റ്റിലാണ്‌ മന്ത്രി പങ്കെടുത്തത്‌.
റെയില്‍വേ സ്‌റ്റേഷനില്‍ കെ.എസ്‌.യു. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്‌ഥ്യം ഉണ്ടായ മന്ത്രി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. അവിടെനിന്നു ഡിസ്‌ചാര്‍ജ്‌ ചെയ്‌തതോടെ പത്തനംതിട്ട കൊടുമണ്ണിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. കഴുത്തില്‍ നെഗ്‌ ബാന്‍ഡ്‌ ധരിച്ചാണു മന്ത്രി വേദിയിലെത്തിയത്‌.

Ads by Google
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google