Monday, March 16, 2026 Last Updated 34 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.36 PM

അമ്മയെയും മക്കളെയും ഗുണ്ടകള്‍ വീടുകയറി അടിച്ചു വീഴ്‌ത്തി

അടൂര്‍: ലഹരി വില്‍പ്പനയുണ്ടെന്നു പോലീസിന്‌ ഒറ്റിക്കൊടുത്തതായി ആരോപിച്ചു വീടുകയറി ആക്രമണം. സംഭവത്തില്‍ അമ്മയ്‌ക്കും രണ്ടു മക്കള്‍ക്കും പരുക്ക്‌.
അടൂര്‍ പറക്കോട്‌ പരുത്തിപ്പാറ പണയംതുണ്ടില്‍ വീട്ടില്‍ സലീന, മക്കളായ ഫൈസല്‍, അഫ്‌സല്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്‌. ഇവര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ കോട്ടമുകള്‍ സ്വദേശി സാബിറിനും മറ്റു രണ്ടു പേര്‍ക്കും എതിരേ പോലീസ്‌ കേസെടുത്തു. സംഭവത്തില്‍ ആരെയും അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ തമിഴ്‌നാട്ടിലുണ്ടെന്നു പോലീസിനു വിവരം ലഭിച്ചു. പോലീസ്‌ സംഘം തമിഴ്‌നാട്ടിലേക്കു പോയിട്ടുണ്ട്‌.
മുമ്പു സാബിറിനെതിരേ അടൂര്‍ പോലീസ്‌ എന്‍.ഡി.പി.എസ്‌. കേസെടുത്തിരുന്നു. ഈ കേസെടുക്കാന്‍ കാരണം ഫൈസലാണെന്ന്‌ ആരോപിച്ചാണ്‌ വീടുകയറി ആക്രമണമെന്നു മര്‍ദ്ദനമേറ്റവര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. പരുക്കേറ്റവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Ads by Google
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED